---
title: "നാദാപുരത്ത് എംഡിഎംഎയുമായി കുറ്റ്യാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ "
english_title: "Youth arrested with MDMA in Nadapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307375/youth-arrested-with-mdma-in-nadapuram"
published_at: "2025-08-09T08:13:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896b5eb60046_mdma.jpg"
keywords: []
---

# നാദാപുരത്ത് എംഡിഎംഎയുമായി കുറ്റ്യാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ 

> **Lead Summary:** നാദാപുരത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കുറ്റ്യാടി വേളം നടുക്കണ്ടിയിലെ മുഹമ്മദ് നിഷാദിനെയാണ് നാദാപുരം അഡീഷണൽ എസ്പെഐ കെ.കുഞ്ഞിക്കണ്ണൻ, നാദാപുരം ഡിവൈഎസ്പി പി.ചന്ദ്ര മോഹന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്യത്.

## Article Content

നാദാപുരത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കുറ്റ്യാടി വേളം നടുക്കണ്ടിയിലെ മുഹമ്മദ് നിഷാദിനെയാണ് നാദാപുരം അഡീഷണൽ എസ്പെഐ കെ.കുഞ്ഞിക്കണ്ണൻ, നാദാപുരം ഡിവൈഎസ്പി പി.ചന്ദ്ര മോഹന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്യത്.

കസ്തൂരിക്കുളം എസ്‌ബിഐക്ക് സമീപത്ത് നിന്നാണ് പ്രതി പിടിയിലായത്. വിൽപ്പനക്കായി കൈവശം വെച്ച 0.1 ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്നു കണ്ടെത്തി.

അതേസമയം, മറ്റൊരു സംഭവത്തിൽ കണ്ണൂരിൽ പൊലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതി പുഴയിൽ ചാടി. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിലാണ് പൊലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതിയായ തലശേരി സ്വദേശി അബ്‌ദുൾ റഹീമാണ് പുഴയിൽ ചാടിയത്. പതിനൊന്ന് കേസുകളിൽ പ്രതിയാണ് അബ്‌ദുൾ റഹീം. റഹീമിനായി പുഴയിൽ തിരച്ചിൽ തുടരുകയാണ്.

ലഹരിക്കടത്ത്, പൊലീസിന് നേരെ ആക്രമണം, ഗുണ്ടാ കേസുകളിലെ പ്രതിയായ റഹീമിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാൻ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ പരിശോധനക്കിടെ ഇയാൾ പൊലീസിന് മുന്നിൽപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307375/youth-arrested-with-mdma-in-nadapuram)