---
title: "നിരന്തരം പണം ആവശ്യപ്പെട്ട് ശല്യം ചെയ്തു, ഓൺലൈൻ ഗെയിമിന് അടിമയായ പതിനഞ്ചുകാരനെ കുത്തികൊലപ്പെടുത്തി അമ്മാവൻ, ഒടുവിൽ അറസ്റ്റ് "
english_title: "Uncle stabs 15-year-old addicted to online game to death, finally arrested in bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307358/uncle-stabs-15-year-old-addicted-to-online-game-to-death-finally-arrested-in-bengaluru"
published_at: "2025-08-09T06:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68969dd58eb8e_crime.jpg"
keywords: []
---

# നിരന്തരം പണം ആവശ്യപ്പെട്ട് ശല്യം ചെയ്തു, ഓൺലൈൻ ഗെയിമിന് അടിമയായ പതിനഞ്ചുകാരനെ കുത്തികൊലപ്പെടുത്തി അമ്മാവൻ, ഒടുവിൽ അറസ്റ്റ് 

> **Lead Summary:** **ബെംഗളൂരു : **ബെംഗളൂരുവിൽ പതിനഞ്ചുവയസ്സുകാരനെ കുത്തികൊലപ്പെടുത്തിയ അമ്മാവൻ അറസ്റ്റിൽ. ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട പതിനഞ്ചുകാരനായ അമോഗിനെ കൊലപ്പെടുത്തിയ അമ്മാവനായ നാഗപ്രസാദ് ആണ് അറസ്റ്റിലായത്. കുംബാരഹള്ളിയിലാണു സംഭവം. 

## Article Content

**ബെംഗളൂരു : **ബെംഗളൂരുവിൽ പതിനഞ്ചുവയസ്സുകാരനെ കുത്തികൊലപ്പെടുത്തിയ അമ്മാവൻ അറസ്റ്റിൽ. ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട പതിനഞ്ചുകാരനായ അമോഗിനെ കൊലപ്പെടുത്തിയ അമ്മാവനായ നാഗപ്രസാദ് ആണ് അറസ്റ്റിലായത്. കുംബാരഹള്ളിയിലാണു സംഭവം. 

അമോഗ് ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്നാണ് റിപ്പോർട്ട്. പണത്തിനു വേണ്ടി അമോഗ് നാഗപ്രസാദിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. കിട്ടിയ പണമെല്ലാം അമോഗ് ഓൺലൈൻ ഗെയിമിൽ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇതു സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഓഗസ്റ്റ് നാലാം തീയതി പുലർച്ചെ 5 മണിയോടെയാണ് സംഭവം. അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഉറങ്ങിക്കിടന്ന അമോഗിനെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം നാഗപ്രസാദ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ആത്മഹത്യ ചെയ്യാൻ പ്രതി തീരുമാനിച്ചിരുന്നെങ്കിലും മൂന്നു ദിവസത്തിന് ശേഷം പൊലീസിൽ കീഴടങ്ങുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ, കുടംബ വഴക്കിനിടെ മകൾ അച്ഛനെ ഫ്രൈ പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു. ഡൽഹി രാംനഗർ നിവാസിയായ ടെക് ചന്ദ് ഗോയൽ എന്ന 55 കാരനാണ് മകളുടെ അടിയേറ്റ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ മകളായ അനുവിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഷഹ്ദാരയിലുള്ള വീട്ടിൽ വെച്ചാണ് സംഭവം. വീട്ടിലുണ്ടായ വഴക്കിനിടെ പ്രകോപിതയായ മകൾ പിതാവിനെ കൈയ്യിൽ കിട്ടിയ ഫ്രൈ പാൻ ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് ബോധം കെട്ട് വീണ പിതാവിനെ വിവരമറിഞ്ഞെത്തിയ മകൻ ശിവം ആണ് ആശുപത്രിയിലെത്തിച്ചത്.

ശിവത്തിന്റെ മൊഴി പ്രകാരം, സംഭവം നടക്കുമ്പോൾ അമ്മ ബാല ദേവി, ഭാര്യ പ്രിയ എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്. താൻ എത്തുമ്പോൾ അച്ഛൻ ബോധരഹിതനായിരുന്നുവെന്നും ഉടനെ തന്നെ സമീപത്തുള്ള ജിടിബി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ശിവം പറഞ്ഞു.

അനു വിവാഹിതയല്ല. മാനസിക ആസ്വസ്ഥ്യുള്ള പ്രതി ഇടക്കിടെ വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നും അവർ ചികിത്സയിലാണെന്നും ശിവം പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307358/uncle-stabs-15-year-old-addicted-to-online-game-to-death-finally-arrested-in-bengaluru)