---
title: "വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു"
english_title: "young man died after jumping off the Vattappara Viaduct bridge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307355/young-man-died-after-jumping-off-the-vattappara-viaduct-bridge"
published_at: "2025-08-09T06:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68969a0c01d23_police.jpg"
keywords: []
---

# വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു

> **Lead Summary:** **മലപ്പുറം: ** ദേശീയപാത വളാഞ്ചേരി വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി യുവാവ് മരിച്ചു. ഇരിങ്ങാവൂർ സ്വദേശി സ്വരാജ് ആണ് മരിച്ചത്. വയഡക്റ്റ് പാലത്തിൻറെ പത്താം നമ്പർ ഫില്ലറിന്റെ ഭാഗത്ത് നിന്നാണ് സ്വരാജ് ചാടിയത്. വയഡക്റ്റ് പാലത്തിൻറെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്.

## Article Content

**മലപ്പുറം: ** ദേശീയപാത വളാഞ്ചേരി വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി യുവാവ് മരിച്ചു. ഇരിങ്ങാവൂർ സ്വദേശി സ്വരാജ് ആണ് മരിച്ചത്. വയഡക്റ്റ് പാലത്തിൻറെ പത്താം നമ്പർ ഫില്ലറിന്റെ ഭാഗത്ത് നിന്നാണ് സ്വരാജ് ചാടിയത്. വയഡക്റ്റ് പാലത്തിൻറെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്.

കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോ ട്രാക്കില്‍ നിന്നും താഴേക്ക് ചാടി യുവാവ് ജീവനൊടുക്കിയത്. തിരൂരങ്ങാടി സ്വദേശി നിസാറായിരുന്നു കൊച്ചി മെട്രോയുടെ വയഡക്ടിൽ നിന്ന് ചാടി മരിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട–എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിൽ ആയിരുന്നു സംഭവം. ഇയാളെ അതീവഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വടക്കേകോട്ടയിൽനിന്ന് തൃപ്പൂണിത്തുറയ്ക്കു ടിക്കറ്റ് എടുത്ത ശേഷമാണു നിസാർ പ്ലാറ്റ്ഫോമിൽ പ്രവേശിച്ചത്. തുടർന്നു പ്ലാറ്റ്ഫോമും മറികടന്നു പുറത്തേക്ക് ഓടുകയായിരുന്നു. ഇയാൾ പുറത്തേക്ക് കടക്കുന്നതു കണ്ടതോടെ മെട്രോ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ട്രെയിനുകളുടെ ഓട്ടം നിർത്തുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേന അടക്കം സ്ഥലത്തെത്തി.

ഇയാളെ അനുനയിപ്പിച്ചു താഴെയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ താഴേക്കു ചാടിയാൽ പിടിക്കുന്നതിനു വല ഉൾപ്പെടെ അഗ്നിശമന സേന തയാറാക്കി. എന്നാൽ ഇതിന് അപ്പുറത്തേക്ക് നിസാർ ചാടുകയായിരുന്നു. എന്താണ് ഇത്തരമൊരു കാര്യത്തിലേക്ക് ഇയാളെ നയിച്ചതെന്ന് വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307355/young-man-died-after-jumping-off-the-vattappara-viaduct-bridge)