---
title: "മസാജിനിടെ ലൈംഗികാതിക്രമം; തടഞ്ഞപ്പോള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ മർദ്ദനം, പരാതിയുമായി യുവതി"
english_title: "Sexual assault during massage; when stopped, the beauty parlor owner's assault, the woman lodged a complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307337/sexual-assault-during-massage-when-stopped-the-beauty-parlor-owners-assault-the-woman-lodged-a-complaint"
published_at: "2025-08-08T22:00:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689626ec7cc68_1.jpeg"
keywords: []
---

# മസാജിനിടെ ലൈംഗികാതിക്രമം; തടഞ്ഞപ്പോള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ മർദ്ദനം, പരാതിയുമായി യുവതി

> **Lead Summary:** ജ്യോതി-ഹംപന്‍കട്ട റോഡിലെ ബ്യൂട്ടി പാര്‍ലറില്‍ മസാജിനിടെ ലൈംഗികാതിക്രമം നടന്നതായി പരാതി. തിരുമ്മലിനിടെ പുരുഷ ഉപഭോക്താവ് ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചെന്നും ഇത് തടഞ്ഞപ്പോള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ മര്‍ദിച്ചെന്നും ജീവനക്കാരിയുടെ പരാതിയില്‍ പറയുന്നു. ഇതിനു പുറമെ, ജീവനക്കാരിയുടെ അര്‍ധ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

## Article Content

ജ്യോതി-ഹംപന്‍കട്ട റോഡിലെ ബ്യൂട്ടി പാര്‍ലറില്‍ മസാജിനിടെ ലൈംഗികാതിക്രമം നടന്നതായി പരാതി. തിരുമ്മലിനിടെ പുരുഷ ഉപഭോക്താവ് ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചെന്നും ഇത് തടഞ്ഞപ്പോള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ മര്‍ദിച്ചെന്നും ജീവനക്കാരിയുടെ പരാതിയില്‍ പറയുന്നു. ഇതിനു പുറമെ, ജീവനക്കാരിയുടെ അര്‍ധ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

സംഭവത്തെക്കുറിച്ച് വെള്ളിയാഴ്ച മംഗളൂരു പ്രസ്‌ക്ലബില്‍ വിശദീകരിക്കുന്നതിനിടെ യുവതി പൊട്ടിക്കരഞ്ഞു. ഒന്നര മാസമായി താന്‍ ഈ പാര്‍ലറില്‍ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയാണെന്ന് യുവതി പറഞ്ഞു.

പുരുഷ ഉപഭോക്താക്കളെ മസാജ് ചെയ്യാനും ലൈംഗിക സേവനങ്ങള്‍ നല്‍കാനും ഉടമ തന്നോട് നിര്‍ദ്ദേശിച്ചു. അവരില്‍ നിന്ന് 500 മുതല്‍ 1,000 രൂപ വരെ ഈടാക്കിയതായും യുവതി ആരോപിച്ചു. ബുധനാഴ്ച ഉടമക്ക് പരിചയമുള്ള ഉപഭോക്താവ് പാര്‍ലര്‍ സന്ദര്‍ശിച്ചെന്നും ഉടമ തന്നോട് മസാജ് ചെയ്യാന്‍ പറഞ്ഞുവെന്നും യുവതി വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307337/sexual-assault-during-massage-when-stopped-the-beauty-parlor-owners-assault-the-woman-lodged-a-complaint)