---
title: "ബായ് ദി ബായ് താരൻ; ഈ ടിപ്പ് ഒന്ന് പരീക്ഷിച്ച് നോക്കൂ; താരനെ എന്നന്നേക്കുമായി അകറ്റാം "
english_title: "Easy ways to eliminate the issue of dandruff"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307336/easy-ways-to-eliminate-the-issue-of-dandruff"
published_at: "2025-08-08T21:56:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896260d77686_tharan.jpg"
keywords: []
---

# ബായ് ദി ബായ് താരൻ; ഈ ടിപ്പ് ഒന്ന് പരീക്ഷിച്ച് നോക്കൂ; താരനെ എന്നന്നേക്കുമായി അകറ്റാം 

> **Lead Summary:** **** കുട്ടികളിൽ ആണെങ്കിലും മുതിർന്നവരിലാണെങ്കിലും ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രശ്നമാണ് താരൻ. താരൻ കാരണം ഭയങ്കര ചൊറിച്ചിലും, നെറ്റിയിൽ ഒക്കെ ചെറിയ ചെറിയ കുരുക്കളും ഒക്കെ വരിക, കഴുത്തിന്റെ പിറകുവശത്ത് തരിതരിയായി കുരുക്കൾ വന്നു ചൊറിഞ്ഞു പൊട്ടുക, അങ്ങനെയുള്ള ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകാറുണ്ട്. അപ്പോൾ ഇത് മാറാനുള്ള രണ്ട് സിമ്പിള്‍ ടിപ്സ് ആണ് ഇന്നത്തെ വിഷയം.

## Article Content

**** കുട്ടികളിൽ ആണെങ്കിലും മുതിർന്നവരിലാണെങ്കിലും ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രശ്നമാണ് താരൻ. താരൻ കാരണം ഭയങ്കര ചൊറിച്ചിലും, നെറ്റിയിൽ ഒക്കെ ചെറിയ ചെറിയ കുരുക്കളും ഒക്കെ വരിക, കഴുത്തിന്റെ പിറകുവശത്ത് തരിതരിയായി കുരുക്കൾ വന്നു ചൊറിഞ്ഞു പൊട്ടുക, അങ്ങനെയുള്ള ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകാറുണ്ട്. അപ്പോൾ ഇത് മാറാനുള്ള രണ്ട് സിമ്പിള്‍ ടിപ്സ് ആണ് ഇന്നത്തെ വിഷയം.

ഒന്നാമതായി കടുക് അരയ്ക്കുക. അതൊരു പേസ്റ്റ് രൂപത്തിൽ ആക്കുക. എന്നിട്ട് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. നന്നായി മസ്സാജ് ചെയ്യുക. ഒരു 10, 15 മിനിറ്റ് വെയിറ്റ് ചെയ്യുക. അതിനുശേഷം നല്ലൊരു ഹെർബൽ ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക. ചെറിയൊരു എരിച്ചിലൊക്കെ ഉണ്ടാകും. അത് കടുകിന്റെ ഒരു പ്രത്യേകതയാണ്. പക്ഷേ നല്ല റിസൾട്ട് ആയിരിക്കും.

രണ്ടാമതായി ഉലുവ തലേദിവസം കുതിർത്തു വച്ചതിനുശേഷം ഒന്നുകിൽ ഡയറക്ടറായി അരച്ചെടുത്ത ശേഷം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം അല്ലെങ്കിൽ ഉലുവയ്ക്കൊപ്പം തൈര് കൂടെ മിക്സ് ചെയ്ത് നന്നായി അരച്ചെടുത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുകയും ചെയ്യാവുന്നതാണ്.

10 മിനിറ്റ് വെയിറ്റ് ചെയ്തതിനുശേഷം നല്ലൊരു ഹെർബൽ ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകുക. തീർച്ചയായും ഇങ്ങനെ തുടർച്ചയായി ചെയ്യുകയാണെങ്കിൽ ഏറ്റവും നല്ല റിസൾട്ട് തന്നെ കാണാൻ സാധിക്കും. ആഴ്ചയിൽ രണ്ടോ, മൂന്നോ പ്രാവശ്യം ഒക്കെ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ നല്ല റിസൾട്ട് ലഭിക്കും.

അപ്പോ എങ്ങനെയാ, താരനോട് ഗുഡ് ബൈ പറയുവല്ലേ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307336/easy-ways-to-eliminate-the-issue-of-dandruff)