---
title: "കണ്ണിൽ ചോരയില്ലാത്തവർ; നാലാംക്ലാസുകാരിയെ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവും രണ്ടാനമ്മയും പിടിയിൽ"
english_title: "In the case of assaulting a fourth-grade student of Noor Nagar, the father and stepmother are in custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307330/in-the-case-of-assaulting-a-fourth-grade-student-of-noor-nagar-the-father-and-stepmother-are-in-custody"
published_at: "2025-08-08T21:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68961ca2c0a29_trueee.jpg"
keywords: []
---

# കണ്ണിൽ ചോരയില്ലാത്തവർ; നാലാംക്ലാസുകാരിയെ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവും രണ്ടാനമ്മയും പിടിയിൽ

> **Lead Summary:** **ആലപ്പുഴ: **നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച കേസിൽ പിതാവും രണ്ടാനമ്മയും പിടിയിൽ. പിതാവ് അൻസർ, രണ്ടാനമ്മ ഷെബീന എന്നിവരാണ് പിടിയിലായത്. അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷെബീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നാണ് പിടികൂടിയത്. ഇവരെ പൊലീസ് ചോ​ദ്യം ചെയ്തുവരികയാണ്.

## Article Content

**ആലപ്പുഴ: **നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച കേസിൽ പിതാവും രണ്ടാനമ്മയും പിടിയിൽ. പിതാവ് അൻസർ, രണ്ടാനമ്മ ഷെബീന എന്നിവരാണ് പിടിയിലായത്. അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷെബീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നാണ് പിടികൂടിയത്. ഇവരെ പൊലീസ് ചോ​ദ്യം ചെയ്തുവരികയാണ്.

അതിനിടെ, കുട്ടിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണശ്രമമുണ്ടായി. പൊലീസ് എത്തും മുൻപ് ഇയാൾ രക്ഷപ്പെടുകയും ചെയ്തു. കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും വേണ്ടിയുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് ഇരുവരും പൊലീസിൻ്റെ പിടിയിലാവുന്നത്.

സംഭവത്തിനുശേഷം ആദിക്കാട്ടുകുളങ്ങരയിലെ ബന്ധുവീട്ടിലെത്തിച്ച കുട്ടിയെ പ്രതിയായ പിതാവ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് കൊല്ലം ശൂരനാടുള്ള കുടുംബവീട്ടിലേക്ക് കുട്ടിയെ മാറ്റിയത്. പ്രതികളെ പിടികൂടാത്തതിനാൽ ബന്ധു വീടുകളിൽ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലന്നാണ് വിലയിരുത്തൽ

അതേസമയം, കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. നിലവിൽ നാലാം ക്ലാസുകാരിയുടെ പിതാവിനെ ഒന്നാം പ്രതിയാക്കിയും രണ്ടാനമ്മയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ചീത്ത വിളിച്ചതിനും മർദിക്കുന്നതിനും ബിഎൻസ് 296B, 115 എന്നി വകുപ്പുകളും ജെജെ ആക്ടിലെ 75 ആം വകുപ്പുമാണ് ഇവർക്കെതിരെ ചുമത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307330/in-the-case-of-assaulting-a-fourth-grade-student-of-noor-nagar-the-father-and-stepmother-are-in-custody)