---
title: "ലൈംഗികാതിക്രമ പരാതിയുമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരികൾ; മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു"
english_title: "Female employees of central government institution file sexual harassment complaint; senior official suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307326/female-employees-of-central-government-institution-file-sexual-harassment-complaint-senior-official-suspended"
published_at: "2025-08-08T21:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896193348aec_suspended.jpg"
keywords: []
---

# ലൈംഗികാതിക്രമ പരാതിയുമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരികൾ; മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

> **Lead Summary:** **തിരുവനന്തപുരം: ** കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ ജീവനക്കാരികളുടെ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ജീവനക്കാരികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര പരാതി സമിതി രൂപീകരിക്കുകയും അന്വേഷണം നടത്തുകയും ചെയ്തെന്ന് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് നാലിനാണ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

## Article Content

**തിരുവനന്തപുരം: ** കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ ജീവനക്കാരികളുടെ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ജീവനക്കാരികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര പരാതി സമിതി രൂപീകരിക്കുകയും അന്വേഷണം നടത്തുകയും ചെയ്തെന്ന് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് നാലിനാണ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

പരാതികളുടെ അടിസ്ഥാനത്തില്‍ ജൂലൈ 27ന് ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തുനിന്ന് ഒഴിവാക്കി ഡയറക്ടര്‍ ഉത്തരവിറക്കിയിരുന്നു. ആഭ്യന്തരസമിതി അന്വേഷണം നടത്തുകയാണെന്നും അതിനു ശേഷം മാത്രമേ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പരാതിക്കാര്‍ ആക്ഷേപം ഉന്നയിച്ചു.

മറ്റൊരു സംഭവത്തിൽ, ആലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. ചേർത്തല തെക്ക് പഞ്ചായത്ത് പള്ളിപ്പറമ്പിൽ ബിനോയി എന്നു വിളിക്കുന്ന ജോസ് മോൻ (28) ആണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അർത്തുങ്കൽ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാം ചാറ്റിംഗിലൂടെ ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ട് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മറ്റൊരു പെൺകുട്ടിയെ ഇയാൾ വിവാഹം കഴിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ഇൻസ്പക്ടർ പി ജി മധു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307326/female-employees-of-central-government-institution-file-sexual-harassment-complaint-senior-official-suspended)