---
title: "'ഈ വസ്ത്രം മോശമാണോ'; ചുരിദാർ ധരിച്ചെത്തി, ദമ്പതികൾക്ക് റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപണം "
english_title: "Couple allegedly denied entry at Delhi restaurant"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307324/couple-allegedly-denied-entry-at-delhi-restaurant"
published_at: "2025-08-08T20:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689612dd8a2f5_couple.jpg"
keywords: []
---

# 'ഈ വസ്ത്രം മോശമാണോ'; ചുരിദാർ ധരിച്ചെത്തി, ദമ്പതികൾക്ക് റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപണം 

> **Lead Summary:** ** **ദില്ലിയിലെ റെസ്റ്റോറന്റിൽ ദമ്പതികൾക്ക് പ്രവേശനം നിഷേധിച്ചെന്ന് ആരോപണം. ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതികൾക്കാണ് പ്രവേശനം നിഷേധിച്ചത്. ദില്ലിയിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോബാറിനെതിരെയാണ് വിമർശനം ഉയർന്നത്. ഓഗസ്റ്റ് മൂന്നിന് പിതം പുരയിലെ തുബാറ്റ ബാർ ആൻഡ് റെസ്റ്റോറന്റിലാണ് സംഭവം.

## Article Content

** **ദില്ലിയിലെ റെസ്റ്റോറന്റിൽ ദമ്പതികൾക്ക് പ്രവേശനം നിഷേധിച്ചെന്ന് ആരോപണം. ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതികൾക്കാണ് പ്രവേശനം നിഷേധിച്ചത്. ദില്ലിയിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോബാറിനെതിരെയാണ് വിമർശനം ഉയർന്നത്. ഓഗസ്റ്റ് മൂന്നിന് പിതം പുരയിലെ തുബാറ്റ ബാർ ആൻഡ് റെസ്റ്റോറന്റിലാണ് സംഭവം.

വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍, പുരുഷന്‍ ടീ-ഷര്‍ട്ടും പാന്റുമാണ് ധരിച്ചിരിക്കുന്നത്. ഒപ്പമുള്ള സ്ത്രീ സല്‍വാര്‍ കുര്‍ത്തയാണ് ധരിച്ചിരിക്കുന്നത്. 'പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിച്ചവരെയും ദേഹം കാണുന്ന തരത്തിൽ വസ്ത്രം ധരിച്ചവരെയും അകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും നാട്ടിലെ വസ്ത്രധാരണം മാത്രമാണ് തങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കാതെ തടയാൻ കാരണമായത്' എന്നാണ് ദമ്പതികള്‍ ആരോപിക്കുന്നത്.

'ഈ വസ്ത്രം മോശമാണോ' എന്ന് വീഡിയോയിൽ കാണുന്ന പുരുഷൻ റെസ്റ്റോറന്റിലെ ജീവനക്കാരോട് ചോദിക്കുന്നത് കാണാം. 'റെസ്റ്റോറന്റ് തങ്ങളെ അകത്ത് കയറാൻ അനുവദിച്ചില്ല. എന്നാൽ, ഷോർട്സ് ധരിച്ചവരെ അകത്തേക്ക് കയറ്റി വിടുന്നുണ്ട്' എന്നും ഇയാൾ പിന്നാലെ പറയുന്നുണ്ട്. അതേസമയം വീഡിയോ പകർത്തുന്ന മറ്റൊരാൾ ചോദിക്കുന്നത്, 'ഈ റസ്റ്റോറന്റിൽ കാലുകൾ കാണിക്കുന്ന ആളുകളെ മാത്രമേ കയറ്റുകയുള്ളോ' എന്നാണ്. 'നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതിയും ഡൽഹി മുഖ്യമന്ത്രിയും സ്ത്രീകളാണ്. അവർ ഇവിടെ വന്നാൽ സാരി ധരിച്ചതിന്റെ പേരിൽ അവരെ അകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കുമോ' എന്നും അയാൾ ചോദിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307324/couple-allegedly-denied-entry-at-delhi-restaurant)