---
title: " റീജിയണൽ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സാഹിത്യ നഗരിയായ കോഴിക്കോട് തിരിതെളിഞ്ഞു"
english_title: "The regional international film festival has been unveiled in the literary city of Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307312/the-regional-international-film-festival-has-been-unveiled-in-the-literary-city-of-kozhikode-news"
published_at: "2025-08-08T19:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689605b8ab0a1_hj.jpg"
keywords: []
---

#  റീജിയണൽ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സാഹിത്യ നഗരിയായ കോഴിക്കോട് തിരിതെളിഞ്ഞു

> **Lead Summary:** **കോഴിക്കോട്:[ **ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം റീജിയണൽ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള 2025 ന് കലയുടെ സാഹിത്യ നഗരമായ അങ്കതട്ടായ കോഴിക്കോടിൻ്റെ മണ്ണിൽ തുടക്കമായി. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാല് ദിവസത്തെ പരിപാടിയുടെ ഔപചരികമായ ഉദ്ഘാടനം പ്രശസ്ത സിനിമ നിർമാതാവും , കെ അർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സയിദ് അക്തർ മിർസ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ആർ ഐ ഐ എഫ് കെ യുടെ ആമുഖപ്രഭാഷണം വികാരഭരിതനായി നടൻ പ്രേംകുമാർ നടത്തി. എന്താണ് യഥാർത്ഥ സിനിമയെന്നും, സിനിമയുടെ ഭാഷ എന്തെന്നും , അതിനകത്തുള്ള മനവികതയെക്കുറിച്ചും വാക്കുകൾ ഇടറിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി. സി അജോയ് സ്വാഗതം പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അധ്യക്ഷത നിർവഹിച്ചു.

## Article Content

**കോഴിക്കോട്:[ **ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം റീജിയണൽ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള 2025 ന് കലയുടെ സാഹിത്യ നഗരമായ അങ്കതട്ടായ കോഴിക്കോടിൻ്റെ മണ്ണിൽ തുടക്കമായി. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാല് ദിവസത്തെ പരിപാടിയുടെ ഔപചരികമായ ഉദ്ഘാടനം പ്രശസ്ത സിനിമ നിർമാതാവും , കെ അർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സയിദ് അക്തർ മിർസ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ആർ ഐ ഐ എഫ് കെ യുടെ ആമുഖപ്രഭാഷണം വികാരഭരിതനായി നടൻ പ്രേംകുമാർ നടത്തി. എന്താണ് യഥാർത്ഥ സിനിമയെന്നും, സിനിമയുടെ ഭാഷ എന്തെന്നും , അതിനകത്തുള്ള മനവികതയെക്കുറിച്ചും വാക്കുകൾ ഇടറിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി. സി അജോയ് സ്വാഗതം പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അധ്യക്ഷത നിർവഹിച്ചു.

ഷാങ്ഹായ് ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മീനാക്ഷി ജയൻ, സിതാരേ സമീൻ പർ എന്ന ഹിന്ദി ചിത്രത്തിൽ ഗുഡ്ഡു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപികൃഷ്ണൻ വർമ, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ നടൻ സുധീഷ്, ഐഎഫ്എഫ്കെ ക്യുറേറ്റർ ഗോൾഡ സെല്ലം എന്നിവർ പരിപാടിയിൽ നിറ സനിദ്ധ്യമായി മാറി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പരിപാടിയിൽ മുഖ്യാതിഥി ആയി. ചലച്ചിത്ര നടിയും കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ മെമ്പർ കുക്കു പരമേശ്വരൻ , നടനും , തിരക്കഥാകൃത്തുമായ സോഹൻ സീനുലാൽ, നടൻ സന്തോഷ് കീഴാറ്റൂർ , കെ ജെ തോമസ് , കെ ടി ശേഖർ എന്നിവർ പങ്കെടുത്തു. എൻ ഷാജി നന്ദിയും പറഞ്ഞു.

യുവതാരങ്ങൾക്കുള്ള സ്നേഹോപഹാര സമർപ്പണവും ചടങ്ങിൽ നടന്നു

ഡെലിഗേറ്റ് പാസുകൾക്കുള്ള റജിസ്ട്രേഷൻ രണ്ട് ദിവസം മുൻപേ നിർത്തിവയ്ക്കേണ്ടിവന്നു. നിശ്ചിത എണ്ണം പാസുകൾ വിതരണം പൂർത്തിയായതോടെയാണിത്. ഐഎഫ്എഫ്കെയുടെ മേഖലാ ഫെസ്റ്റിവൽ സ്ഥിരമായി കോഴിക്കോട്ടു നടത്തുന്നതു പരിഗണിക്കുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പറഞ്ഞു.

58 ഓളം സിനിമകൾ നാല് ദിവസങ്ങളിലായി പ്രദർശിപ്പിക്കും. 1500 ഓളം ഡെലിഗേറ്റ് ഇതിനകം തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി സംഘടകർ അറിയിച്ചു.

എം.ടി. വാസുദേവൻ നായർക്ക് ആദരവുമായി ‘കാലം: മായാചിത്രങ്ങൾ’ ഫോട്ടോ പ്രദർശനം തുടങ്ങിയിരുന്നു എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകൾ അശ്വതി വി.നായരും ചേർന്ന് ഉദ്ഘാടനം ചെയ്തിരുന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307312/the-regional-international-film-festival-has-been-unveiled-in-the-literary-city-of-kozhikode-news)