---
title: "ചീര പറിക്കാൻ പറമ്പിലേക്കിറങ്ങിയാലോ? നാളെ ഉച്ചത്തേക്ക് ഒരു ചീരത്തോരൻ പിടിക്കാം "
english_title: "cheera thoran recipie cookery "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307302/cheera-thoran-recipie-cookery"
published_at: "2025-08-08T17:39:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895ebbe43e3a_cheera.jpg"
keywords: []
---

# ചീര പറിക്കാൻ പറമ്പിലേക്കിറങ്ങിയാലോ? നാളെ ഉച്ചത്തേക്ക് ഒരു ചീരത്തോരൻ പിടിക്കാം 

> **Lead Summary:** തോരനില്ലാതെ എന്ത് ചോറും കറിയുമല്ലേ? വീട്ടമ്മമാർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് ചീരത്തോരൻ. ചോറിനൊപ്പം ഒഴിച്ചുകൂടാനാവാത്ത ഈ തോരൻ രുചിയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ചുവന്ന ചീരയായാലും പച്ചച്ചീരയായാലും ഉണ്ടാക്കുന്ന രീതി ഒരുപോലെയാണ്. പറമ്പിലേക്കിറങ്ങി കുറച്ച് ചീര പറിച്ച് ഉണ്ടാക്കുന്ന ചീര തോരന് രുചിയേറും. ആരോഗ്യകരമായ ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. എന്നാൽ പിന്നെ ഇനി സമയം കളയണ്ട, ചീര പറിക്കാൻ വേഗം വിട്ടോ പറമ്പിലേക്ക്, തയാറാക്കി നോക്കാം ഉഗ്രൻ രുചിയിൽ

## Article Content

തോരനില്ലാതെ എന്ത് ചോറും കറിയുമല്ലേ? വീട്ടമ്മമാർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് ചീരത്തോരൻ. ചോറിനൊപ്പം ഒഴിച്ചുകൂടാനാവാത്ത ഈ തോരൻ രുചിയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ചുവന്ന ചീരയായാലും പച്ചച്ചീരയായാലും ഉണ്ടാക്കുന്ന രീതി ഒരുപോലെയാണ്. പറമ്പിലേക്കിറങ്ങി കുറച്ച് ചീര പറിച്ച് ഉണ്ടാക്കുന്ന ചീര തോരന് രുചിയേറും. ആരോഗ്യകരമായ ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. എന്നാൽ പിന്നെ ഇനി സമയം കളയണ്ട, ചീര പറിക്കാൻ വേഗം വിട്ടോ പറമ്പിലേക്ക്, തയാറാക്കി നോക്കാം ഉഗ്രൻ രുചിയിൽ

ആവശ്യമായ സാധനങ്ങൾ:

ചുവന്ന ചീര: (ചെറുതായി അരിഞ്ഞത്)

തേങ്ങ ചിരകിയത്: അര കപ്പ്

ചെറിയ ഉള്ളി: നാല് എണ്ണം

വെളുത്തുള്ളി: രണ്ട് അല്ലി (ചതച്ചത്)

പച്ചമുളക്: രണ്ട് എണ്ണം (എരിവിനനുസരിച്ച്)

മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ

കടുക്: അര ടീസ്പൂൺ

വറ്റൽ മുളക്: രണ്ട് എണ്ണം

വെളിച്ചെണ്ണ: മൂന്ന് ടേബിൾ സ്പൂൺ

കറിവേപ്പില: ആവശ്യത്തിന്

ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം ചുവന്ന ചീര നന്നായി കഴുകി വെള്ളം വാർന്നുപോകാൻ വെക്കുക. ശേഷം ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക.

ഇനി അരിഞ്ഞ ചെറിയ ഉള്ളിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക. ഉള്ളി വഴന്ന ശേഷം അരിഞ്ഞ ചീര ചേർക്കുക. ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചീര വേവാനായി ഒരു പാത്രം കൊണ്ട് മൂടി വെക്കുക. തീ കുറച്ചു വെച്ച ശേഷം മാത്രമേ വേവിവിക്കാവൂ. ഇല്ലങ്കിൽ അടിയിൽ പിടിക്കാൻ സാധ്യതയുണ്ട്.

ചീര വെന്ത ശേഷം ചിരകിയ തേങ്ങ ചേർത്ത് നന്നായി ഇളക്കുക. തീ കുറച്ച് വെച്ച് ഉപ്പേരിയിലെ വെള്ളം മുഴുവൻ വറ്റുന്നതുവരെ ചെറുതായി ഇളക്കി കൊടുക്കുക. ചൂടൻ ചോറിനൊപ്പം കഴിക്കാൻ ചീര തോരൻ തയാറായി. ഇനി അച്ചാറും ഉണക്കമീനും കൂടി ഒരു പിടി പിടിച്ചു നോക്കി നോക്ക്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307302/cheera-thoran-recipie-cookery)