---
title: "ഇത്  പൊളിക്കും! നാവിൽ  വെള്ളമൂറുന്ന തനി നാടൻ വിഭവം, 'ചെമ്മീൻ റോസ്‌റ്റ്' തയാറാക്കി നോക്കാം"
english_title: "This will blow your mind! Let's try making a mouth-watering local dish, 'Shrimp Roast'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307300/this-will-blow-your-mind-lets-try-making-a-mouth-watering-local-dish-shrimp-roast"
published_at: "2025-08-08T17:31:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895e7170e698_opui.jpg"
keywords: []
---

# ഇത്  പൊളിക്കും! നാവിൽ  വെള്ളമൂറുന്ന തനി നാടൻ വിഭവം, 'ചെമ്മീൻ റോസ്‌റ്റ്' തയാറാക്കി നോക്കാം

> **Lead Summary:** **[** ഓർമ്മകളിലെ ഒരു മഴയുള്ള വൈകുന്നേരം... അടുക്കളയിൽ നിന്ന് വരുന്ന ചെമ്മീൻ വറുത്തതിന്റെയും സവാള വഴറ്റുന്നതിന്റെയും കൊതിപ്പിക്കുന്ന മണം. ആ ഗന്ധം മതി നമുക്ക് വിശപ്പ് കൂട്ടാൻ. തിരക്കേറിയ ജീവിതത്തിനിടയിൽ രുചിയുള്ള ഭക്ഷണം ഉണ്ടാക്കാൻ സമയം കിട്ടുന്നില്ലെന്ന് പരാതിയുള്ളവർക്ക് വേണ്ടിയാണ് ഈ കൊഞ്ച് റോസ്റ്റ്. വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന ഈ വിഭവം തീർച്ചയായും നിങ്ങളുടെ ഇഷ്ടവിഭവങ്ങളുടെ പട്ടികയിൽ ഇടം നേടും. അപ്പോൾ, വൈകുന്നതെന്തിന്? നമുക്ക് ഈ കൊഞ്ച് റോസ്റ്റ് ഉണ്ടാക്കി തുടങ്ങാം.

## Article Content

**[** ഓർമ്മകളിലെ ഒരു മഴയുള്ള വൈകുന്നേരം... അടുക്കളയിൽ നിന്ന് വരുന്ന ചെമ്മീൻ വറുത്തതിന്റെയും സവാള വഴറ്റുന്നതിന്റെയും കൊതിപ്പിക്കുന്ന മണം. ആ ഗന്ധം മതി നമുക്ക് വിശപ്പ് കൂട്ടാൻ. തിരക്കേറിയ ജീവിതത്തിനിടയിൽ രുചിയുള്ള ഭക്ഷണം ഉണ്ടാക്കാൻ സമയം കിട്ടുന്നില്ലെന്ന് പരാതിയുള്ളവർക്ക് വേണ്ടിയാണ് ഈ കൊഞ്ച് റോസ്റ്റ്. വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന ഈ വിഭവം തീർച്ചയായും നിങ്ങളുടെ ഇഷ്ടവിഭവങ്ങളുടെ പട്ടികയിൽ ഇടം നേടും. അപ്പോൾ, വൈകുന്നതെന്തിന്? നമുക്ക് ഈ കൊഞ്ച് റോസ്റ്റ് ഉണ്ടാക്കി തുടങ്ങാം.

**ആവശ്യമായ സാധനങ്ങൾ**

**
**

ചെമ്മീൻ - 500ഗ്രാം

മുളകുപൊടി - ഒരു ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

നാരങ്ങാനീര് / വിനാഗിരി - ഒരു ടീസ്പൂൺ

വെളിച്ചെണ്ണ - ആവശ്യത്തിന്

കടുക് - അര ടീസ്പൂൺ

വെളുത്തുള്ളി - പത്ത് അല്ലി

സവാള - നാലെണ്ണം

ഇഞ്ചി - ഒരു കഷണം

തക്കാളി - ഒരെണ്ണം

കുരുമുളക്പൊടി - അര ടീസ്പൂൺ

ഗരം മസാലപൊടി - കാൽ ടീസ്പൂൺ

ഉപ്പ് - ആവിശ്യത്തിന്

**

തയ്യാറാക്കുന്ന വിധം**

ഒരു പാത്രത്തിലേക്ക് 500 ഗ്രാം ചെമ്മീൻ ഇടുക, അതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി , കാൽ ടേബിൾ സ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് അല്ലെകിൽ വിനാഗിരി എന്നിവ ചേർക്കുക. എല്ലാം കുറഞ്ഞത് ഒരു മുപ്പത് മിനിറ്റെങ്കിലും കുഴച്ചുവെക്കണം.

ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുമ്പോൾ ചെമ്മീൻ ചേർത്ത്, ചെറുതീയിൽ രണ്ട് വശവും മറിച്ചിട്ട് മൂന്നു മുതൽ നാലു മിനിറ്റ് വരെ വറുത്തെടുക്കുക. ഏകദേശം ആറ് മുതൽ എട്ട് മിനിറ്റിനുള്ളിൽ ചെമ്മീൻ വെന്ത് കഴിയുമ്പോൾ കോരി മാറ്റുക.

റോസ്റ്റ് തയ്യാറാക്കുന്നതിനായി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് , അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് പത്ത് വെളുത്തുള്ളി അല്ലിയും ഇഞ്ചിയും ചെറുതായി അരിഞ്ഞതും ചെറു തീയിൽ വയറ്റുക. അതിലേക്ക് നേരത്തെ അരിഞ്ഞുവെച്ച സവാളയും ഉപ്പും ചേർത്ത് സ്വർണം നിറം ആകുന്നതുവരെ വഴറ്റുക.

പിന്നീട് അതിലേക്ക് മുളകുപൊടി ചേർത്ത് അതിന്റെ പച്ച മണം മാറുന്നതുവരെ വായറ്റുക. കൂടാതെ അതിലേക്ക് തക്കാളിയും ചേർത്ത് ഒരു മിനിറ്റ് കൂടി വായറ്റുക. അരക്കപ്പ് വെള്ളവും ചേർത്ത് യോജിപ്പിച്ച്, തക്കാളി മൃദുവായി വരുന്നതുവരെ രണ്ട് മുതൽ മൂന്ന് മിനിറ്റ് വരെ വേവിക്കുക. ശേഷം നാം നേരത്തെ വറുത്തുവെച്ച ചെമ്മീൻ ഇതിലേക്ക് ചേർക്കുക. അതിലേക്ക് രണ്ട് തണ്ട് കറിവേപ്പില, അര ടീസ്പൂൺ കുരുമുളക് ചതച്ചത്, കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ചെറുതീയിൽ മൂന്ന് മിനിറ്റ് കൂടി അടച്ചുവെച്ച് വേവിക്കണം. അവസാനം അടപ്പ് തുറന്ന് വെള്ളം പൂർണ്ണമായി വയറ്റുന്നതുവരെ വേവിക്കുക. എന്നാൽ നമ്മുടെ സ്വാദിഷ്ടമായ കൊഞ്ച് റോസ്റ്റ് തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307300/this-will-blow-your-mind-lets-try-making-a-mouth-watering-local-dish-shrimp-roast)