---
title: "തലശ്ശേരിയിൽ നിർമ്മാണ ജോലിക്കിടെ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം "
english_title: "Worker dies after falling from building during construction work in Thalassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307298/worker-dies-after-falling-from-building-during-construction-work-in-thalassery"
published_at: "2025-08-08T17:08:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6895e1c1f0e75_thalassery.jpg"
keywords: []
---

# തലശ്ശേരിയിൽ നിർമ്മാണ ജോലിക്കിടെ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം 

> **Lead Summary:** **തലശ്ശേരി: **തലശ്ശേരിയിൽ നിർമ്മാണ ജോലിക്കിടെ തൊഴിലാളി കെട്ടിടത്തിന് മുകളിൽനിന്നും വീണു മരിച്ചു. വടക്കുമ്പാട് പാറക്കെട്ട് മാലയാട്ട് വീട്ടിൽ പയ്യൻ സുരേന്ദ്രനാ ണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം പാറക്കെട്ടിനടുത്തെ വീടിന്റെ ചുമരിൽ കല്ല് വെക്കുന്നതിനിടയിൽ തെന്നി താഴെ തലയടിച്ചു വീഴുകയായിരുന്നു. ഉടൻ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലർച്ചയോടെ മരണപ്പെടുകയായിരുന്നു.

## Article Content

**തലശ്ശേരി: **തലശ്ശേരിയിൽ നിർമ്മാണ ജോലിക്കിടെ തൊഴിലാളി കെട്ടിടത്തിന് മുകളിൽനിന്നും വീണു മരിച്ചു. വടക്കുമ്പാട് പാറക്കെട്ട് മാലയാട്ട് വീട്ടിൽ പയ്യൻ സുരേന്ദ്രനാ ണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം പാറക്കെട്ടിനടുത്തെ വീടിന്റെ ചുമരിൽ കല്ല് വെക്കുന്നതിനിടയിൽ തെന്നി താഴെ തലയടിച്ചു വീഴുകയായിരുന്നു. ഉടൻ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലർച്ചയോടെ മരണപ്പെടുകയായിരുന്നു.

പരേതരായ മങ്ങാടൻ അച്ചുതന്റെയും പയ്യൻ ദേവുവിൻ്റെയും മകനാണ്. ഭാര്യ: വ്യന്ദ . മക്കൾ: പ്രിൻസസ്, പ്രയാഗ. സഹോദരങ്ങൾ: ഭാസ്‌കരൻ(മൂഴിക്കര), വി ജയൻ, ദാസൻ, നളിനി(അണ്ടലൂർ), രമണി.

മറ്റൊരു സംഭവത്തിൽ തൃശ്ശൂരിൽ കൃഷിയിടത്തിൽ നിന്ന് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനും ഷോക്കേറ്റു. കുണ്ടന്നൂർ തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യ (48) ജൂലിയാണ് ഷോക്കേറ്റ് മരിച്ചത്. എരുമപ്പെട്ടി കുണ്ടന്നൂരിൽ വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ തേങ്ങ പെറുക്കാനായി പോയപ്പോഴായിരുന്നു അപകടം. പറമ്പിലെ മോട്ടോർ പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈൻ പൊട്ടിവീണ് അതിൽ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. ജൂലിക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജൂലിയെ ഉടനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307298/worker-dies-after-falling-from-building-during-construction-work-in-thalassery)