---
title: "ലക്ഷ്യം ആരേ? ബീഹാറിൽ 65 ലക്ഷം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയ കുറുക്കൻ കണ്ണ് ആരുടെത് ?"
english_title: "Opposition leader Rahul Gandhi in controversy over removal of 65 lakh names from Bihar voter list"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307288/opposition-leader-rahul-gandhi-in-controversy-over-removal-of-65-lakh-names-from-bihar-voter-list"
published_at: "2025-08-08T16:10:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895d45dda584_RABIHAR.jpg"
keywords: []
---

# ലക്ഷ്യം ആരേ? ബീഹാറിൽ 65 ലക്ഷം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയ കുറുക്കൻ കണ്ണ് ആരുടെത് ?

> **Lead Summary:** ന്യൂഡൽഹി: **[** ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന ഗുരുതരമായ ആരോപണങ്ങൾക്ക് തിരികൊളുത്തിക്കൊണ്ട്, ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം പേരുകൾ നീക്കം ചെയ്ത നടപടി രാജ്യത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയിരിക്കുന്നു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ഏകദേശം 8 ശതമാനം വോട്ടർമാരെ ബാധിക്കുന്ന ഈ നീക്കം ജനാധിപത്യത്തിന് നേരെയുള്ള സർക്കാരിന്റെ അനീതി ഉയർത്തുകയാന്നെന്ന് പ്രതിപക്ഷം പറയുമ്പോൾ ഈ വിഷയത്തിൽ പാർലമെൻറ് ദിവസങ്ങളായി അന്യായികരണം വിളമ്പുകയാണ്.

## Article Content

ന്യൂഡൽഹി: **[** ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന ഗുരുതരമായ ആരോപണങ്ങൾക്ക് തിരികൊളുത്തിക്കൊണ്ട്, ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം പേരുകൾ നീക്കം ചെയ്ത നടപടി രാജ്യത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയിരിക്കുന്നു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ഏകദേശം 8 ശതമാനം വോട്ടർമാരെ ബാധിക്കുന്ന ഈ നീക്കം ജനാധിപത്യത്തിന് നേരെയുള്ള സർക്കാരിന്റെ അനീതി ഉയർത്തുകയാന്നെന്ന് പ്രതിപക്ഷം പറയുമ്പോൾ ഈ വിഷയത്തിൽ പാർലമെൻറ് ദിവസങ്ങളായി അന്യായികരണം വിളമ്പുകയാണ്.

**

ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഗുരുതരമായ വീഴ്ചയെ ചോദ്യം ചെയുന്നു . നമ്മൾ ജനങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട് .നമ്മളിൽ നിന്നും പിരിക്കുന്ന ജി എസ് ടി യും, മാറ്റ് നികുതി പണവുമാണ് സർക്കാരിന്റെ ഖജനാവ് നിറക്കുന്നത് എന്നതിൽ സംശയമൊന്നും ഇല്ലല്ലോ .അങ്ങിനെ എങ്കിൽ ദിവസേന രണ്ടു കോടി രൂപയാണ് സർക്കാരിന് പാർലമെൻറ് സമ്മേളനം നടത്താൻ വേണ്ടി ചിലവ് വരുന്നത്. ഇതിൽ കൂടാൻ അല്ലാതെ കുറയാൻ സാധ്യതയില്ല . അങ്ങനെയെങ്കിൽ ഒരു ദിവസം എട്ടു മണിക്കൂർ പാർലമെന്റിൽ ചർച്ചക്ക് ഇരിക്കുമെന്ന് കരുതാം .

അങ്ങനെയാണെങ്കിൽ ഒരു മണിക്കൂറിന് 25 ലക്ഷം രൂപ ചിലവ് വരുന്നുണ്ട് .എല്ലാത്തിനും വിലക്കയറ്റംമല്ലേ അത് കൊണ്ട് 25 ലക്ഷതെ നമ്മുക്ക് പരിഗണികാവുന്നതേയുള്ളൂ എന്താ? ഇത്രയും ഖജനാവിന് നഷ്ട്ടം വരുന്നെങ്കിൽ അതിൽ ജനങ്ങൾക്ക് അനുകൂലമായി എന്തെകിലും ചെയ്യുന്നുണ്ടോ എന്ന് അറിയണ്ടേ .പാർലമെന്റ് സമ്മേളനത്തെ വർഷകാല സമ്മേളനം എന്നാണ് പറയുന്നത് . നമ്മുക്ക് ഈ വർഷത്തെ കഴിഞ്ഞ സമ്മേളനത്തെ കുറിച്ച് നോക്കാം .കഴിഞ്ഞ മാസം ജൂലൈ 21 നാണ് വർഷകാല സമ്മേളം തുടങ്ങുന്നത് അത് ഈ മാസം ഓഗസ്റ്റ് 21 വരെ ഉണ്ട് .അതിൽ ആകെ രണ്ട് ദിവസം മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി കാര്യമായി ചർച്ച നടത്തിയത് .അതിന് ശേഷമുള്ള ഇത്രെയും ദിവസം പാർലമെന്റിൽ ചർച്ചകൾ നടന്നില്ല .

പാർലമെൻറിനെ സ്തംഭിപ്പിച്ച പ്രതിപക്ഷത്തിന്റെ വിവാദം എന്താണന്ന് നോക്കാം.**

ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം പേരുകൾ നീക്കം ചെയ്ത നടപടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടതോടെ സഭാ നടപടികൾ പൂർണ്ണമായും സ്തംഭിക്കുകയായിരുന്നു. ജനാധിപത്യത്തിലെ ഏറ്റവും നിർണായകമായ ഒരു വിഷയത്തിൽ ചർച്ചയ്ക്ക് പോലും സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ബീഹാറിലെ പുതുക്കിയ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടിരുന്നു .അതിൽ 65 ലക്ഷം പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത് . വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവെച്ച പുതിയ നിബന്ധനങ്ങളും കൂടിയാണ് വിവാദത്തിന് കാരണം .

ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും അടിസ്ഥാന തിരിച്ചറിയൽ രേഖകളായി കണക്കാക്കപ്പെടുന്ന ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള പ്രാഥമിക രേഖയായി സ്വീകരിക്കാനാവില്ലെന്ന വിചിത്രമായ നിലപാടാണ് കമ്മീഷൻ സ്വീകരിച്ചിരിക്കുന്നത്. പകരം, ജനന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, താമസ സർട്ടിഫിക്കറ്റ്, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് തുടങ്ങിയ രേഖകലാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള പ്രാഥമിക രേഖയായി കണക്കാക്കുന്നത് .

> "എൻ്റെ ആധാർ, എൻ്റെ ഐഡന്റിറ്റി " എന്ന് സർക്കാർ തന്നെ വിശേഷിപ്പിച്ച ആധാർ കാർഡിനും, തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ നൽകുന്ന വോട്ടർ ഐഡി കാർഡിനും വിലയില്ലാതാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, ആധാർ കാർഡ് വ്യാജമായി നിർമ്മിക്കാൻ സാധ്യതയുണ്ടെന്ന ദുർബലമായ മറുപടിയാണ് കമ്മീഷൻ നൽകുന്നത്. അങ്ങനെ വ്യാജ നിർമാണം നടത്തുന്നുണ്ടെങ്കിലും ആരുടെ ഭാഗത്തുള്ള വീഴ്ചയാണ്? അത് പരിഹരിക്കണ്ടത് ആരുടെ ഉത്തരവാദിത്യമാണ്? നിയമത്തെ എന്തിന് നോക്കുകുത്തിയാക്കി?

ലക്ഷ്യം പാവപ്പെട്ടവരും ന്യൂനപക്ഷങ്ങളുമോ?

ബീഹാർ പോലൊരു സംസ്ഥാനത്ത് ഈ നിബന്ധനകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികളും ദരിദ്രരുമുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബീഹാർ. ഇവിടത്തെ സാധാരണക്കാർക്ക് പാസ്‌പോർട്ടോ, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റോ പോലുള്ള രേഖകൾ ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. 'കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ' ഇത് ഒരു പ്രത്യേക മതവിഭാഗത്തെയും, ദളിത്-പിന്നാക്ക വിഭാഗങ്ങളെയും, കുടിയേറ്റ തൊഴിലാളികളെയും ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷം ശക്തമായി ആരോപിക്കുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാനും, തങ്ങൾക്ക് വോട്ട് ചെയ്യില്ലെന്ന് ഉറപ്പുള്ളവരെ പട്ടികയിൽ നിന്ന് പുറത്താക്കാനുമുള്ള 'ഒത്തുകളി'യാണ് ഇതിന് പിന്നിലെന്നും വ്യക്തമാണ് .കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം 0.25 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻഡിഎ സഖ്യം ബീഹാറിൽ അധികാരത്തിലെത്തിയത്. പല മണ്ഡലങ്ങളിലും ആയിരത്തിൽ താഴെ വോട്ടുകൾക്കായിരുന്നു ജയപരാജയങ്ങൾ നിർണ്ണയിക്കപ്പെട്ടത്. ഈ സാഹചര്യത്തിൽ 65 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ ശേഷിയുള്ളതാണ്.

ഒരു ജനാധിപത്യ രാജ്യത്ത് പരമാവധി ആളുകളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനാണ് ശ്രമിക്കേണ്ടത്, അല്ലാതെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അവരെ പുറത്താക്കുകയല്ല വേണ്ടത്. പൗരത്വം തെളിയിക്കേണ്ട ബാധ്യത പൗരൻ്റേത് മാത്രമായി മാറുകയും, സർക്കാർ സംവിധാനങ്ങൾ അതിൽ നിന്ന് കൈകഴുകുകയും ചെയ്യുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. ഈ ഗുരുതരമായ വിഷയത്തിൽ സർക്കാർ പാർലമെൻറിൽ മറുപടി പറയാൻ തയ്യാറാകണം. സുതാര്യവും നീതിയുക്തവുമായ ഒരു തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും ബാധ്യതയുണ്ട്. അല്ലെങ്കിൽ, ബീഹാറിലെ തെരഞ്ഞെടുപ്പിന് മുകളിൽ സംശയത്തിന്റെ കരിനിഴൽ വീണു കിടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307288/opposition-leader-rahul-gandhi-in-controversy-over-removal-of-65-lakh-names-from-bihar-voter-list)