---
title: " കൊറിയർ ബോക്സിൽ കണ്ടത് റിപ്പയർ ചെയ്യാനെടുത്ത 'നെഫ്രോസ്കോപ്പ്'; മറുപടിയുമായി ഡോക്ടർ ഹാരിസ്"
english_title: "Dr. Harris responds to the allegations made by the Thiruvananthapuram Medical College Principal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307263/dr-harris-responds-to-the-allegations-made-by-the-thiruvananthapuram-medical-college-principal"
published_at: "2025-08-08T14:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895bfbbd3489_haris.jpg"
keywords: []
---

#  കൊറിയർ ബോക്സിൽ കണ്ടത് റിപ്പയർ ചെയ്യാനെടുത്ത 'നെഫ്രോസ്കോപ്പ്'; മറുപടിയുമായി ഡോക്ടർ ഹാരിസ്

> **Lead Summary:** **തിരുവനന്തപുരം:(**[**truevisionnews.com**] തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ആരോപണത്തിന് മറുപടിയുമായി ‍ഡോക്ടർ ഹാരിസ്. കൊറിയർ ബോക്സിൽ കണ്ടത് റിപ്പയർ ചെയ്യാനായി കൊണ്ടുപോയ നെഫ്രോസ്കോപ്പാണെന്നാണ് ഹാരിസ് പറയുന്നത്. ഡോക്ടർ ഹാരിസ് മെഡിക്കൽ ഓഫീസർമാരുടെ ഗ്രൂപ്പിലേക്കിട്ട വിശദീകരണ കുറിപ്പിലാണ് ഇക്കാര്യമുള്ളത്.

## Article Content

**തിരുവനന്തപുരം:(**[**truevisionnews.com**] തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ആരോപണത്തിന് മറുപടിയുമായി ‍ഡോക്ടർ ഹാരിസ്. കൊറിയർ ബോക്സിൽ കണ്ടത് റിപ്പയർ ചെയ്യാനായി കൊണ്ടുപോയ നെഫ്രോസ്കോപ്പാണെന്നാണ് ഹാരിസ് പറയുന്നത്. ഡോക്ടർ ഹാരിസ് മെഡിക്കൽ ഓഫീസർമാരുടെ ഗ്രൂപ്പിലേക്കിട്ട വിശദീകരണ കുറിപ്പിലാണ് ഇക്കാര്യമുള്ളത്.

പഴക്കം ചെന്ന രണ്ട് നെഫ്രോസ്കോപ്പുകൾ ആണ് എറണാകുളത്ത് അയച്ചത്. ഉപകരണം റിപ്പയർ ചെയ്യാൻ രണ്ട് ലക്ഷം രൂപയാണ് എറണാകുളത്തെ കമ്പനി ആവശ്യപ്പെട്ടത്. അത്രയും തുകയില്ലാത്തതിനാൽ തിരിച്ചയക്കാൻ പറഞ്ഞെന്നും ഡോക്ടർ ഹാരിസ് വ്യക്തമാക്കി. ആ പാക്കിംഗ് കവർ ആണ് എച്ച്ഒഡിയുടെ വിലാസത്തിൽ അവിടെ കണ്ടതെന്നും ഡോക്ടര്‍ ഹാരിസ് വ്യക്തമാക്കി.

അതേസമയം, ഒരു രൂപ പോലും കൈക്കൂലി വാങ്ങിക്കാത്ത സത്യസന്ധനായ, കേരളത്തിലെ ആരോഗ്യ മേഖല എന്താണ് എന്ന് വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസിനെതിരായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടക്കുന്നത്. ഡോക്ടർ ഹാരിസിനെ അപകീർത്തിപ്പെടുത്താനും അപമാനിക്കാനും മോഷണം കുറ്റത്തിന് പ്രതിയാക്കാനും ശ്രമിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. ശക്തമായ എതിർപ്പ് വന്നപ്പോൾ കാണാതെ പോയത് കണ്ടെത്തിയിരിക്കുന്നു.

കേരളം മുഴുവൻ ആദരിക്കുന്ന ഡോക്ടർ ഹാരിസിനെതിരെ ഇന്നും സൂപ്രണ്ടും പ്രിൻസിപ്പാളും പത്രസമ്മേളനം നടത്തി. ആരോഗ്യപ്രവർത്തകർ ആരും ഇത് വെളിപ്പെടുത്താതിരിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അടക്കം അവരുടെ വായ അടപ്പിക്കുന്ന രീതിയിലേക്കുള്ള ഗൂഢാലോചനയാണ് ഡോക്ടർ ഹാരിസിന് എതിരെ നടത്തുന്നത്. ഡോക്ടർ ഹാരിസിനെ കേരളത്തിലെ പ്രതിപക്ഷം സംരക്ഷിക്കും ആരോഗ്യ കേരളം വെന്റിലേറ്റർ ആണെന്നുള്ള ദുഃഖകരമായ വെളിപ്പെടുത്തലും മുന്നറിയിപ്പുമാണ് ഡോക്ടർ ഹാരിസ് നടത്തിയത് ഇത് മനസ്സിലാക്കി വേണ്ട നടപടികൾ എടുക്കേണ്ടതിനു പകരം അദ്ദേഹത്തെ വേട്ടയാടാൻ വേണ്ടി നടത്തുന്ന ഈ ശ്രമങ്ങളിൽ നിന്നും പ്രതിപക്ഷം അദ്ദേഹത്തെ സംരക്ഷിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307263/dr-harris-responds-to-the-allegations-made-by-the-thiruvananthapuram-medical-college-principal)