---
title: "'ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന, ഡോക്ടർ ഹാരിസിനെ പ്രതിപക്ഷം സംരക്ഷിക്കും' - വി ഡി സതീശൻ"
english_title: "VD Satheesan responds to conspiracy against Dr Harris"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307231/vd-satheesan-responds-to-conspiracy-against-dr-harris"
published_at: "2025-08-08T12:41:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895a48491006_RTRT.jpg"
keywords: []
---

# 'ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന, ഡോക്ടർ ഹാരിസിനെ പ്രതിപക്ഷം സംരക്ഷിക്കും' - വി ഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം : ** ഡോക്ടര്‍ ഹാരിസിന് എതിരായ ഗൂഢാലോചനയില്‍ പ്രതികരിച്ച് വിഡി സതീശന്‍. കേരളത്തിലെ ആരോഗ്യ രംഗം എന്താണെന്ന് വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസിനെതിരായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുകയാണ്. ഒരു രൂപ പോലും കൈക്കൂലി വാങ്ങിക്കാത്ത സത്യസന്ധനായ, കേരളത്തിലെ ആരോഗ്യം മേഖല എന്താണ് എന്ന് വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസിനെതിരായി ആരോഗ്യം മന്ത്രിയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടക്കുന്നതെന്നും ഡോക്ടർ ഹാരിസിനെ അപകീർത്തിപ്പെടുത്താനും അപമാനിക്കാനും മോഷണം കുറ്റത്തിന് പ്രതിയാക്കാനും ശ്രമിച്ചുവെന്നും വി ഡി സതീശൻ പ്രതികരിച്ചു.

## Article Content

**തിരുവനന്തപുരം : ** ഡോക്ടര്‍ ഹാരിസിന് എതിരായ ഗൂഢാലോചനയില്‍ പ്രതികരിച്ച് വിഡി സതീശന്‍. കേരളത്തിലെ ആരോഗ്യ രംഗം എന്താണെന്ന് വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസിനെതിരായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുകയാണ്. ഒരു രൂപ പോലും കൈക്കൂലി വാങ്ങിക്കാത്ത സത്യസന്ധനായ, കേരളത്തിലെ ആരോഗ്യം മേഖല എന്താണ് എന്ന് വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസിനെതിരായി ആരോഗ്യം മന്ത്രിയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടക്കുന്നതെന്നും ഡോക്ടർ ഹാരിസിനെ അപകീർത്തിപ്പെടുത്താനും അപമാനിക്കാനും മോഷണം കുറ്റത്തിന് പ്രതിയാക്കാനും ശ്രമിച്ചുവെന്നും വി ഡി സതീശൻ പ്രതികരിച്ചു.

ശക്തമായ എതിർപ്പ് വന്നപ്പോൾ കാണാതെ പോയത് കണ്ടെത്തിയിരിക്കുന്നു. കേരളം മുഴുവൻ ആദരിക്കുന്ന ഡോക്ടർ ഹാരിസിനെതിരെ ഇന്നും സൂപ്രണ്ടും പ്രിൻസിപ്പാളും പത്രസമ്മേളനം നടത്തിയെന്നും ആരോഗ്യപ്രവർത്തകർ ആരും ഇത് വെളിപ്പെടുത്താതിരിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അടക്കം അവരുടെ വായ അടപ്പിക്കുന്ന രീതിയിലേക്കുള്ള ഗൂഢാലോചനയാണ് ഡോക്ടർ ഹാരിസിന് എതിരെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടർ ഹാരിസിനെ കേരളത്തിലെ പ്രതിപക്ഷം സംരക്ഷിക്കും, ആരോഗ്യ കേരളം വെന്റിലേറ്ററിൽ ആണെന്നുള്ള ദുഃഖകരമായ വെളിപ്പെടുത്തലും മുന്നറിയിപ്പുമാണ് ഡോക്ടർ ഹാരിസ് നടത്തിയത്. ഇത് മനസ്സിലാക്കി വേണ്ട നടപടികൾ എടുക്കേണ്ടതിനു പകരം അദ്ദേഹത്തെ വേട്ടയാടാൻ വേണ്ടി നടത്തുന്ന ഈ ശ്രമങ്ങളിൽ നിന്നും പ്രതിപക്ഷം അദ്ദേഹത്തെ സംരക്ഷിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം നീതിപൂർവമായി തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചു കൊണ്ടാണ് നരേന്ദ്രമോദിയും കൂട്ടരും അധികാരത്തിലിരിക്കുന്നതെന്നും അധികാരത്തിലിരിക്കാൻ പോലും അർഹതയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. അത്രമാത്രം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് തെളിവുകൾ സഹിതം കൃത്യമായും വ്യക്തമായും ആത്മവിശ്വാസത്തോടുകൂടിയും രാഹുൽഗാന്ധി അവതരിപ്പിച്ചിരിക്കുന്നത്.

ഏകാധിപത്യത്തിനെതിരായും ഫാസിസത്തിനെതിരായും വർഗീയതക്കെതിരായും അദ്ദേഹം നടത്തുന്ന പോരാട്ടത്തിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും ഈ പോരാട്ടത്തിൽ ഇന്ത്യയിലെ ജനകോടികൾ രാഹുൽഗാന്ധിയുടെ കൂടെ ഒന്നിച്ചു നിൽക്കും എന്നകാര്യത്തിൽ സംശയമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂരിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണംമെന്നും സംഘപരിവാറുകാർ തെറ്റായ രീതിയിൽ വോട്ട് രേഖപ്പെടുത്തിയതായി ധാരാളം പരാതികളുടെ ലഭിച്ചിരുന്നു, ഇതിനെതിരെയും ഗൗരവമായ അന്വേഷണം നടത്തണമെന്നും വി ഡി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒഡീഷയിൽ വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ബജ്‌രംഗ് ദൾ പ്രവർത്തകർ നടത്തിയഅക്രമണത്തിനെതിരെയും വി ഡി സതീശൻ പ്രതികരിച്ചു. ഗ്രാമത്തിലെ മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പോയ കന്യാസ്ത്രീകൾക്ക് നേരെ ഗ്രാമവാസികളുടെ എതിർപ്പ് മറികടന്നാണ് ആക്രമണം നടത്തിയത്. എന്നാൽ പോലീസ് ഇതുവരെ കേസ് എടുത്തില്ലെന്നും ഇതൊരു ഹിറ്റ്ലർ രീതിയാണ് നടത്തുതെന്നും വി ഡി പറഞ്ഞു. ഒരു പൊതു ശത്രുവിനെ ഉണ്ടാക്കി ആ പൊതു ശത്രുവിനെ വേട്ടയാടുക എന്ന രീതിയാണ് സംഘപരിവാർ നടത്തുന്നതെന്നും, ശക്തമായ പ്രതിഷേധം ഇതിനെതിരെ രാജ്യം മുഴുവൻ ഉയരം എന്നാണ് പ്രതീക്ഷയെന്നും ഇതെല്ലം ബിജെപിയുടെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307231/vd-satheesan-responds-to-conspiracy-against-dr-harris)