---
title: "ഓർത്തോളൂ നല്ലതിനല്ല...! ഫ്രഞ്ച് ഫ്രൈസിനെ സൂക്ഷിക്കണം; അളവ് അറിഞ്ഞ് കഴിച്ചില്ലെങ്കിൽ പണികിട്ടും, കാരണമിതാ..."
english_title: "Be careful with French fries; if you don't eat them in moderation, they will make you sick, here's why"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307206/be-careful-with-french-fries-if-you-dont-eat-them-in-moderation-they-will-make-you-sick-heres-why"
published_at: "2025-08-08T11:32:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68959372de8fe_french.jpg"
keywords: []
---

# ഓർത്തോളൂ നല്ലതിനല്ല...! ഫ്രഞ്ച് ഫ്രൈസിനെ സൂക്ഷിക്കണം; അളവ് അറിഞ്ഞ് കഴിച്ചില്ലെങ്കിൽ പണികിട്ടും, കാരണമിതാ...

> **Lead Summary:** ** ഉരു**ളക്കിഴങ്ങ് ഒരു ആരോഗ്യകരമായ ഭക്ഷണം ആണെങ്കിലും, അത് വറുത്തെടുക്കുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവാം. വെറുതെയിരിക്കുമ്പോഴും സിനിമ കാണുമ്പോഴുമെല്ലാം കൊറിക്കാൻ പറ്റിയ ഭക്ഷണങ്ങളിൽ ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്.

## Article Content

** ഉരു**ളക്കിഴങ്ങ് ഒരു ആരോഗ്യകരമായ ഭക്ഷണം ആണെങ്കിലും, അത് വറുത്തെടുക്കുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവാം. വെറുതെയിരിക്കുമ്പോഴും സിനിമ കാണുമ്പോഴുമെല്ലാം കൊറിക്കാൻ പറ്റിയ ഭക്ഷണങ്ങളിൽ ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്.

ഇതുകൂടാതെ, വൈകീട്ടത്തെ സ്നാക്ക് ആയും അത്താഴത്തിനൊപ്പം സൈഡ് ഡിഷ് ആയും ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്ന ആളുകളുമുണ്ട്. എന്നാൽ, ഈ ശീലം ​ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 20% വരെ വർധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ദി ബിഎംജെ-യിൽ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങൾക്ക് ടൈപ്പ് 2 പ്രമേഹ സാധ്യതയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും. ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. പകരം, ധാന്യങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും, ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസറും പഠനത്തിൻ്റെ സഹ-രചയിതാവുമായ ഡോ. വാൾട്ടർ വില്ലറ്റ് പറഞ്ഞു.

അതേസമയം, ഉരുളക്കിഴങ്ങ് അല്ല വില്ലനെന്നും എങ്ങിനെയാണ് ഇവ പാചകം ചെയ്യുന്നത് എന്നതിലാണ് കാര്യമെന്നും പഠനത്തിൽ പറയുന്നു. ആഴ്ചയിൽ വെറും മൂന്ന് തവണ ഫ്രെഞ്ച് ഫ്രൈസ് കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിച്ചപ്പോൾ ഇതേ പച്ചക്കറി പുഴുങ്ങിയോ, ഉടച്ചോ കഴിക്കുന്നത് രോഗസാധ്യതയിൽ യാതൊരു സ്വാധീനവും ചെലുത്തിയില്ല. ഇതിന് പുറമെ, ധാന്യങ്ങളാലുണ്ടാക്കിയ പാസ്ത, ബ്രെഡ് പോലുള്ളവ കഴിക്കുന്നത് രോഗസാധ്യത 19% വരെ കുറച്ചതായും പഠനത്തിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307206/be-careful-with-french-fries-if-you-dont-eat-them-in-moderation-they-will-make-you-sick-heres-why)