---
title: "രക്ഷിതാവേ അറിഞ്ഞില്ലേ ...! വനിതകള്‍ ഗൃഹനാഥയായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം; വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം"
english_title: "Educational assistance for children of female-headed households; You can apply for the Vidyadhanam scheme"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307199/educational-assistance-for-children-of-female-headed-households-you-can-apply-for-the-vidyadhanam-scheme"
published_at: "2025-08-08T11:08:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895913009312_ai.jpg"
keywords: []
---

# രക്ഷിതാവേ അറിഞ്ഞില്ലേ ...! വനിതകള്‍ ഗൃഹനാഥയായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം; വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം

> **Lead Summary:** **തിരുവനന്തപുരം: **വനിതകള്‍ ഗൃഹനാഥയായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വനിതകള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇവരെ പദ്ധതിയിലെ എ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **വനിതകള്‍ ഗൃഹനാഥയായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വനിതകള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇവരെ പദ്ധതിയിലെ എ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എ.ആര്‍.ടി തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച്‌ഐവി ബാധിതരായ വ്യക്തികളുടെ കുട്ടികളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി കേരള സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. പൊതുജന പദ്ധതി അപേക്ഷാ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്;[ www.schemes.wcd.kerala.gov.in. ](http:// www.schemes.wcd.kerala.gov.in.)കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ വനിത ശിശുവികസന ഓഫീസര്‍, തിരുവനന്തപുരം. **ഫോണ്‍: 0471-2969101**

**വിദ്യാധനം പദ്ധതി എന്നാൽ എന്ത്
**

കേരള വനിതാ ശിശുവികസന വകുപ്പ്, വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുന്ന ഒരു പദ്ധതിയാണ് വിദ്യാധനം. കുടുംബത്തിന്റെ ഉത്തരവാദിത്തം ഒറ്റയ്ക്ക് വഹിക്കുന്ന സ്ത്രീകൾക്കും അവരുടെ മക്കൾക്കും വിദ്യാഭ്യാസപരമായ പിന്തുണ നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:****

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307199/educational-assistance-for-children-of-female-headed-households-you-can-apply-for-the-vidyadhanam-scheme)