---
title: "പഠിക്കാൻ തന്നെയല്ലേ വരുന്നത്...! വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമര്‍ദ്ദനം; ആക്രമണം പെണ്‍സുഹൃത്തിനെ കളിയാക്കിയതിന് "
english_title: "Student at Karavaram Vocational Higher Secondary School brutally assaulted by classmate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307196/student-at-karavaram-vocational-higher-secondary-school-brutally-assaulted-by-classmate"
published_at: "2025-08-08T10:50:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895896f4b328_tvm.jpg"
keywords: []
---

# പഠിക്കാൻ തന്നെയല്ലേ വരുന്നത്...! വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമര്‍ദ്ദനം; ആക്രമണം പെണ്‍സുഹൃത്തിനെ കളിയാക്കിയതിന് 

> **Lead Summary:** **തിരുവനന്തപുരം: **വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമര്‍ദ്ദനം. പെണ്‍സുഹൃത്തിനെ കളിയാക്കിയതിന്‍റെ പേരില്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. കരവാരം വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ വലതു കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. തലയ്ക്കും പരിക്കുണ്ട്.

## Article Content

**തിരുവനന്തപുരം: **വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമര്‍ദ്ദനം. പെണ്‍സുഹൃത്തിനെ കളിയാക്കിയതിന്‍റെ പേരില്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. കരവാരം വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ വലതു കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. തലയ്ക്കും പരിക്കുണ്ട്.

ഇന്നലെയാണ് ക്രൂരമായ സംഭവം ഉണ്ടായത്. മര്‍ദ്ദനമേറ്റ കുട്ടിയുടെ അമ്മ സ്കൂളിലെ പിടിഎ പ്രസിഡന്‍റാണ്. നിലവില്‍ കുട്ടി കല്ലമ്പലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. കുട്ടിയെ ഉപദ്രവിക്കുമെന്ന് മര്‍ദ്ദിച്ച കുട്ടി സഹപാഠിക്ക് ഫോണിൽ സന്ദേശം അയച്ചെന്നും അമ്മ ആരോപിക്കുന്നു.

മറ്റൊരു സംഭവത്തിൽ , കണ്ണൂർ സർവകലാശാലയിൽ എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 24 പേർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്യാനുള്ള ശ്രമം പിടിക്കപ്പെട്ടതോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പോലീസിനും നേരെ ആക്രമണമുണ്ടായത്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ എം എസ് എഫ്, കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. 24 പേര്‍ക്കെതിരെയാണ് കേസ്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്യാനുള്ള ശ്രമം പിടിക്കപ്പെട്ടതോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പോലീസിനും നേരെ ആക്രമണമുണ്ടായത്.

വടി, ഹെല്‍മറ്റ്, കല്ല് തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു കെ എസ് യു എം എസ് എഫ് നേതാക്കള്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലാവുകയും ചെയ്തിരുന്നു. ലീഗിനൊപ്പം എസ്ഡിപിഐക്കാരും ചേർന്ന് ബസ്സിൽ ആയുധങ്ങളുമായെത്തിയാണ് ആക്രമണം നടത്തിയതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307196/student-at-karavaram-vocational-higher-secondary-school-brutally-assaulted-by-classmate)