---
title: "അമ്പട കൊമ്പാ...! പാലക്കാട്ടെ കൊമ്പൻ പി ടി 5നെ മയക്കുവെടി വെച്ചു"
english_title: "elephant pt 5 drugged treatment preperations started"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307179/elephant-pt-5-drugged-treatment-preperations-started"
published_at: "2025-08-08T09:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68957ac149412_ws.jpg"
keywords: []
---

# അമ്പട കൊമ്പാ...! പാലക്കാട്ടെ കൊമ്പൻ പി ടി 5നെ മയക്കുവെടി വെച്ചു

> **Lead Summary:** **പാലക്കാട്: ** പാലക്കാട്ടെ കൊമ്പൻ പിടി 5നെ മയക്കുവെടി വെച്ചു. ഉടൻ തന്നെ ആനയെ കാട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുമെന്നാണ് വിവരം. ആനയെ പിടികൂടാൻ വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് പോയി. ആനയെ ചികിത്സിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മയക്കുവെടി വെച്ചത്.

## Article Content

**പാലക്കാട്: ** പാലക്കാട്ടെ കൊമ്പൻ പിടി 5നെ മയക്കുവെടി വെച്ചു. ഉടൻ തന്നെ ആനയെ കാട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുമെന്നാണ് വിവരം. ആനയെ പിടികൂടാൻ വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് പോയി. ആനയെ ചികിത്സിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മയക്കുവെടി വെച്ചത്.

വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഈ ആനയെ ചികിത്സിക്കുന്നതിനായി മുത്തങ്ങയിൽ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെയും ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 15 അംഗ വിദഗ്ധ സംഘത്തെയും പാലക്കാട്ടെത്തിച്ചായിരുന്നു ദൗത്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307179/elephant-pt-5-drugged-treatment-preperations-started)