---
title: "തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം, നാല് സഹോദരങ്ങൾ കസ്റ്റഡിയിൽ"
english_title: "Youth stabbed to death in Tirur four brothers in custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307177/youth-stabbed-to-death-in-tirur-four-brothers-in-custody"
published_at: "2025-08-08T09:40:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689578ed3c420_rt.jpg"
keywords: []
---

# തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം, നാല് സഹോദരങ്ങൾ കസ്റ്റഡിയിൽ

> **Lead Summary:** **മലപ്പുറം: ( **[www.truevisionnews.com]** ) ** മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാലു പേരും സഹോദരങ്ങളാണ്. ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

## Article Content

**മലപ്പുറം: ( **[www.truevisionnews.com]** ) ** മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാലു പേരും സഹോദരങ്ങളാണ്. ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകീട്ട് 5 മണിയോടെ വാടിക്കലിൽ വെച്ചാണ് യുവാവ് കുത്തേറ്റ് മരിച്ചത്. കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ ആണ് മരിച്ചത്. സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307177/youth-stabbed-to-death-in-tirur-four-brothers-in-custody)