---
title: "ചികിത്സിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; 'പി.ടി 5' നെ മയക്കുവെടി വെച്ചേക്കും, ദൗത്യം തുടങ്ങി"
english_title: "Preparations have been completed to treat PT5 a lone elephant living alone in the forests of Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307176/preparations-have-been-completed-to-treat-pt5-a-lone-elephant-living-alone-in-the-forests-of-palakkad"
published_at: "2025-08-08T09:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689575e8eef9d_ws.jpg"
keywords: []
---

# ചികിത്സിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; 'പി.ടി 5' നെ മയക്കുവെടി വെച്ചേക്കും, ദൗത്യം തുടങ്ങി

> **Lead Summary:** **പാലക്കാട്: ** പാലക്കാട്ടെ കാടുകളിൽ ഒറ്റയ്ക്ക് കഴിയുന്ന പി.ടി 5 എന്ന കൊമ്പനാനയെ ചികിത്സിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഈ ആനയെ ചികിത്സിക്കുന്നതിനായി മുത്തങ്ങയിൽ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെയും ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 15 അംഗ വിദഗ്ധ സംഘത്തെയും പാലക്കാട്ടെത്തിച്ചു.

## Article Content

**പാലക്കാട്: ** പാലക്കാട്ടെ കാടുകളിൽ ഒറ്റയ്ക്ക് കഴിയുന്ന പി.ടി 5 എന്ന കൊമ്പനാനയെ ചികിത്സിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഈ ആനയെ ചികിത്സിക്കുന്നതിനായി മുത്തങ്ങയിൽ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെയും ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 15 അംഗ വിദഗ്ധ സംഘത്തെയും പാലക്കാട്ടെത്തിച്ചു.

ആദ്യം പി.ടി 5 നെ കണ്ടെത്തുകയും മയക്കുവെടി വെച്ച് ആനയുടെ ആരോഗ്യനില പരിശോധിക്കുകയും ചെയ്യും. കാഴ്ച നഷ്ടപ്പെട്ട കണ്ണിനാണ് ആദ്യം ചികിത്സ നൽകുന്നത്. മയക്കുവെടിവെച്ച ശേഷം ആനയെ കാട്ടിലേക്ക് തിരിച്ചയക്കും, ആനയുടെ ആരോഗ്യനില വളരെ മോശമാണെന്ന് കണ്ടെത്തിയാൽ എയർ ആംബുലൻസിൽ കയറ്റി ധോണി ക്യാമ്പിലെ കൂട്ടിലേക്ക് മാറ്റി കൂടുതൽ ചികിത്സ നൽകും. ദൗത്യം നടക്കുന്നതിനാൽ മലമ്പുഴ-കഞ്ചിക്കോട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

മറ്റൊരു സംഭവത്തിൽ, ഗൂഡല്ലൂര്‍-സുല്‍ത്താന്‍ബത്തേരി അന്തര്‍ സംസ്ഥാന പാത കടന്നുപോകുന്ന മാങ്കോറേഞ്ചിലെ കടയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെ ആന എത്തിയിരുന്നു. കാട്ടാന റേഷന്‍കട തകര്‍ക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്ന സമീപവാസികള്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307176/preparations-have-been-completed-to-treat-pt5-a-lone-elephant-living-alone-in-the-forests-of-palakkad)