---
title: "എടാ കള്ളക്കടലേ.....! തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത, ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു"
english_title: "There is a possibility of sea erosion in Thiruvananthapuram and Kollam districts yellow alert announced in 6 districts today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307168/there-is-a-possibility-of-sea-erosion-in-thiruvananthapuram-and-kollam-districts-yellow-alert-announced-in-6-districts-today"
published_at: "2025-08-08T08:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689568cb0110f_image.jpg"
keywords: []
---

# എടാ കള്ളക്കടലേ.....! തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത, ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: ** ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 mm 115.5 mm വരെ മഴ ലഭിക്കുന്നതിനാലാണ് അതി ശക്തമായ മഴ എന്ന് പറഞ്ഞിരിക്കുന്നത്.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലത്ത് ആലപ്പാട്ട്‌ മുതൽ ഇടവ വരെയും കന്യാകുമാരിയിലെ നീരോടി മുതൽ ആരോഗ്യപുരം വരെയുള്ള ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 08.30 വരെ 1.2 മുതൽ 1.6 മീറ്റർ വരെ കടലാക്രമണത്തിന് സാധ്യതയുണ്ട്.

## Article Content

**തിരുവനന്തപുരം: ** ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 mm 115.5 mm വരെ മഴ ലഭിക്കുന്നതിനാലാണ് അതി ശക്തമായ മഴ എന്ന് പറഞ്ഞിരിക്കുന്നത്.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലത്ത് ആലപ്പാട്ട്‌ മുതൽ ഇടവ വരെയും കന്യാകുമാരിയിലെ നീരോടി മുതൽ ആരോഗ്യപുരം വരെയുള്ള ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 08.30 വരെ 1.2 മുതൽ 1.6 മീറ്റർ വരെ കടലാക്രമണത്തിന് സാധ്യതയുണ്ട്.

കടലാക്രമണത്തിന്റെ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശമനുസരിച്ച് മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായ് പോകരുതെന്ന കർശനമായ നിർദ്ദേശമുണ്ട്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ വിനോദ സഞ്ചാരങ്ങൾക്കായി ബീച്ചുകളിലേക്കും നിയന്ത്രണം ഉണ്ട് . തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307168/there-is-a-possibility-of-sea-erosion-in-thiruvananthapuram-and-kollam-districts-yellow-alert-announced-in-6-districts-today)