---
title: "യാത്രക്കാരെ ശ്രദ്ധിക്കുക ... ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി; വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകും, രണ്ട് ട്രെയിനുകള്‍ റദ്ദാക്കി"
english_title: "Repairs on Aluva railway bridge trains including Vande Bharat will be delayed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307154/repairs-on-aluva-railway-bridge-trains-including-vande-bharat-will-be-delayed"
published_at: "2025-08-08T06:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689546f19962f_train.jpg"
keywords: []
---

# യാത്രക്കാരെ ശ്രദ്ധിക്കുക ... ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി; വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകും, രണ്ട് ട്രെയിനുകള്‍ റദ്ദാക്കി

> **Lead Summary:** **ആലുവ: ** ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്ന പശ്ചാത്തലത്തില്‍ ആലുവ ട്രാക്കിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം. ഈ മാസം 8 മുതല്‍ 10 വരെയുള്ള തീയതികളിലാണ് നിയന്ത്രണം. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം- പാലക്കാട് മെമു, പാലക്കാട്- എറണാകുളം മെമു എന്നിവ റദ്ദാക്കി.

## Article Content

**ആലുവ: ** ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്ന പശ്ചാത്തലത്തില്‍ ആലുവ ട്രാക്കിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം. ഈ മാസം 8 മുതല്‍ 10 വരെയുള്ള തീയതികളിലാണ് നിയന്ത്രണം. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം- പാലക്കാട് മെമു, പാലക്കാട്- എറണാകുളം മെമു എന്നിവ റദ്ദാക്കി.

ഈ ദിവസങ്ങളില്‍ ഏഴ് ട്രെയിനുകള്‍ വൈകിയോടുമെന്നും റെയില്‍വേ അറിയിച്ചു. 9,10 തിയതികളില്‍ വന്ദേഭാരത് ട്രെയിനും വൈകും. കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് 9ന് ഒരു മണിക്കൂര്‍ 45 മിനിറ്റും 10-ാം തിയതി 1 മണിക്കൂര്‍ 15 മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. സിക്കന്ദരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ് 9-ാം തിയതി ഒരു മണിക്കൂറും 10-ാം തിയതി അരമണിക്കൂറും വൈകിയാകും ഓടുക.

ഇന്‍ഡോര്‍ തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് 9-ാം തിയതി ഒരു മണിക്കൂറും 10-ാം തിയതി ഒരു മണിക്കൂര്‍ 20 മിനിറ്റും വൈകിയാകും ഓടുക. വന്ദേഭാരത് 9-ാം തിയതി തിരുവനന്തപുരത്ത് നിന്ന് 45 മിനിറ്റ് വൈകി 4.50നാകും യാത്ര ആരംഭിക്കുക. 10-ാം തിയതി 10 മിനിറ്റും വൈകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307154/repairs-on-aluva-railway-bridge-trains-including-vande-bharat-will-be-delayed)