---
title: "ഉപ്പൂറ്റിയിലെ വിള്ളലുകൾ നിസ്സാരമാക്കല്ലേ? വീട്ടിൽ തന്നെയുണ്ട് പരിഹാരം, ഒന്ന് പരീക്ഷിച്ചാലോ? "
english_title: "health home remedies to cure Cracks in the soles of the feet fast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307138/health-home-remedies-to-cure-cracks-in-the-soles-of-the-feet-fast"
published_at: "2025-08-07T22:08:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894d7367cfb5_leg.jpg"
keywords: []
---

# ഉപ്പൂറ്റിയിലെ വിള്ളലുകൾ നിസ്സാരമാക്കല്ലേ? വീട്ടിൽ തന്നെയുണ്ട് പരിഹാരം, ഒന്ന് പരീക്ഷിച്ചാലോ? 

> **Lead Summary:** **** ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റിയിൽ വിള്ളൽ വരുന്നത്. വിണ്ട് കീറിയ പാദങ്ങൾ, ഫംഗസ് ബാധ തുടങ്ങി പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളില്‍ പലരും തേടുന്നുണ്ട്. എന്നാല്‍ പൂര്‍ണമായ പരിഹാരം കാണുന്നതിന് പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഉപകരിക്കുന്നില്ല എന്നതാണ് സത്യം. ഉപ്പൂറ്റിയിലെ വിള്ളലിന് ഇതിന് പരിഹാരമുണ്ട്.

## Article Content

**** ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റിയിൽ വിള്ളൽ വരുന്നത്. വിണ്ട് കീറിയ പാദങ്ങൾ, ഫംഗസ് ബാധ തുടങ്ങി പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളില്‍ പലരും തേടുന്നുണ്ട്. എന്നാല്‍ പൂര്‍ണമായ പരിഹാരം കാണുന്നതിന് പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഉപകരിക്കുന്നില്ല എന്നതാണ് സത്യം. ഉപ്പൂറ്റിയിലെ വിള്ളലിന് ഇതിന് പരിഹാരമുണ്ട്.

**വരണ്ട ചർമ്മം:** വരണ്ട ചർമ്മമാണ് ഉപ്പൂറ്റി വിണ്ടുകീറുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഉപ്പൂറ്റിക്കു ചുറ്റുമുള്ള ചർമ്മത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാതെ വരുമ്പോൾ അത് വരണ്ട് വിണ്ടുകീറാൻ തുടങ്ങുന്നു.

**അമിതഭാരം: **അമിതവണ്ണം ഉള്ള ആളുകളിൽ ശരീരഭാരത്തിന്റെ ഭൂരിഭാഗവും പാദങ്ങളിലാണ് വരുന്നത്. ഇത് ഉപ്പൂറ്റിക്കു ചുറ്റുമുള്ള കൊഴുപ്പ് പാടുകളിൽ സമ്മർദ്ദം കൂട്ടുകയും ചർമ്മം വിണ്ടുകീറാൻ കാരണമാവുകയും ചെയ്യുന്നു.

**മോശം പാദരക്ഷകൾ: **ശരിയായ രീതിയിലല്ലാത്ത ചെരുപ്പുകൾ ഉപയോഗിക്കുന്നത് ഉപ്പൂറ്റി വിണ്ടുകീറാൻ കാരണമാകും. ഉദാഹരണത്തിന്, പുറകിൽ തുറന്ന ചെരുപ്പുകൾ ധരിക്കുന്നത് ചർമ്മം വിണ്ടുകീറാൻ ഇടയാക്കും. കട്ടിയുള്ള ചെരുപ്പുകൾ ഉപയോഗിക്കുന്നതും പ്പൂറ്റി വിണ്ടുകീറാൻ കാരണമാകുന്നു.

**ചില ആരോഗ്യപ്രശ്നങ്ങൾ: **ചില രോഗങ്ങൾ ഉപ്പൂറ്റി വിണ്ടുകീറുന്നതിന് കാരണമാകും. അവയിൽ പ്രധാനപ്പെട്ടവ താഴെക്കൊടുക്കുന്നു:

**പ്രമേഹം: **പ്രമേഹമുള്ള ആളുകളുടെ കാലിലെ നാഡികൾക്ക് തകരാറുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ചർമ്മം വരണ്ടതാക്കുകയും വിള്ളലുകൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും.

**തൈറോയ്ഡ് പ്രശ്നങ്ങൾ: **തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവ് (ഹൈപ്പോതൈറോയിഡിസം) ചർമ്മം വരണ്ടതാക്കും.

**പ്രായം: **പ്രായം കൂടുമ്പോൾ ചർമ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുകയും വരൾച്ച കൂടുകയും ചെയ്യും. ഇത് ഉപ്പൂറ്റി വിണ്ടുകീറുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

**മോയ്സ്ചറൈസർ ഉപയോഗിക്കുക:** ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഉപ്പൂറ്റിയിൽ നല്ലൊരു മോയ്സ്ചറൈസിങ് ക്രീം, വാസലിൻ, അല്ലെങ്കിൽ വെളിച്ചെണ്ണ പുരട്ടുക. ശേഷം ഒരു സോക്സ് ധരിക്കുന്നത് ചർമ്മം മൃദുവായിരിക്കാൻ സഹായിക്കും.

**ചെറുചൂടുവെള്ളത്തിൽ കാൽ മുക്കിവയ്ക്കുക: **ഒരു വലിയ പാത്രത്തിൽ ചെറുചൂടുവെള്ളമെടുത്ത് അതിൽ അല്പം ഉപ്പോ ഷവർ ജെല്ലോ ചേർത്ത് കാൽ 15-20 മിനിറ്റ് നേരം മുക്കിവയ്ക്കുക. ഇത് ഉപ്പൂറ്റിയിലെ വരണ്ട ചർമ്മം മൃദുവായിരിക്കാൻ സഹായിക്കും. അതിനുശേഷം ഒരു പ്യൂമിസ് സ്റ്റോൺ (pumice stone) ഉപയോഗിച്ച് മൃതകോശങ്ങൾ മൃദുവായി ഉരസി കളയാവുന്നതാണ്.

**ഗ്ലിസറിൻ, റോസ് വാട്ടർ, നാരങ്ങാനീര് മിശ്രിതം:** തുല്യ അളവിൽ ഗ്ലിസറിൻ, റോസ് വാട്ടർ, നാരങ്ങാനീര് എന്നിവ ചേർത്ത് ഒരു മിശ്രിതം ഉണ്ടാക്കുക. ഇത് രാത്രി കിടക്കുന്നതിന് മുമ്പ് ഉപ്പൂറ്റിയിൽ പുരട്ടുന്നത് വിള്ളലുകൾ മാറാൻ സഹായിക്കും.

**കറ്റാർവാഴ ജെൽ: **കറ്റാർവാഴ ജെൽ പുരട്ടുന്നത് ഉപ്പൂറ്റിയിലെ വിള്ളലുകൾ ഉണങ്ങാൻ സഹായിക്കും. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ചർമ്മത്തിന് ആവശ്യമായ ഈർപ്പം നൽകും.

**പാദങ്ങൾ വൃത്തിയായി സൂക്ഷിക്കുക: **ദിവസവും പാദങ്ങൾ കഴുകി വൃത്തിയാക്കി, ഈർപ്പമില്ലാതെ സൂക്ഷിക്കാൻ ശ്രമിക്കുക. ഇത് ഉപ്പൂറ്റിയിലെ വിള്ളലുകൾ വഷളാകാതെ നോക്കാൻ സഹായിക്കും.

വീട്ടിൽ ഈ പൊടിക്കൈകൾ ശീലിച്ചു നോക്കിയാൽ ഒരു പരിധിവരെ ഉപ്പൂറ്റി വിണ്ടുകീറുന്നത് ഒഴിവാക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307138/health-home-remedies-to-cure-cracks-in-the-soles-of-the-feet-fast)