---
title: "ശ്രദ്ധിക്കണേ.......! എന്നും ഇയർ ഫോൺ ഉപയോഗിക്കാറുണ്ടോ...? 60:60 റൂളിൽ ആക്കിയില്ലെങ്കിൽ പണി കിട്ടും"
english_title: "Using earphones according to the 60:60 rule is good for ear health."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307136/using-earphones-according-to-the-6060-rule-is-good-for-ear-health"
published_at: "2025-08-07T21:48:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894d40abec89_af.jpg"
keywords: []
---

# ശ്രദ്ധിക്കണേ.......! എന്നും ഇയർ ഫോൺ ഉപയോഗിക്കാറുണ്ടോ...? 60:60 റൂളിൽ ആക്കിയില്ലെങ്കിൽ പണി കിട്ടും

> **Lead Summary:** **** ഇയർ ഫോണുകൾ നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഉപകരണമാണ്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് ചെവിക്ക് നല്ലതല്ലെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ പ്രായഭേദമന്യേ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ഇത്. ചെവിയുടെ ആരോഗ്യം കണക്കിലെടുത്ത് ഒരു നിയന്ത്രണം കൊണ്ടുവരുന്നത് നല്ലതാണ്.

## Article Content

**** ഇയർ ഫോണുകൾ നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഉപകരണമാണ്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് ചെവിക്ക് നല്ലതല്ലെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ പ്രായഭേദമന്യേ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ഇത്. ചെവിയുടെ ആരോഗ്യം കണക്കിലെടുത്ത് ഒരു നിയന്ത്രണം കൊണ്ടുവരുന്നത് നല്ലതാണ്.

60:60 റൂളിൽ ഇയർഫോണിൽ ഉപയോഗിക്കുന്നത് ഇത് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒരു തവണ ഉപയോഗിക്കുമ്പോൾ 60 മിനിറ്റിൽ കൂടാതെ 60 ശതമാനം ശബ്ദത്തിൽ മാത്രം ഉപയോഗിക്കുക എന്നതാണ് 60:60 റൂൾ എന്നുപറയുന്നത്. ഇയർ ബഡ്‌സുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് ചെവിയിൽ ഇന്ഫെക്ഷനുകൾ കുറയ്ക്കാൻ സഹായിക്കുന്നു. സാധിക്കുമെങ്കിൽ ഇത് ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക.

ഇത് ടിന്നിറ്റസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ടിന്നിറ്റസ് എന്നാൽ ചെവിയിൽ മൂളുന്ന ശബ്ദം പോലുള്ള അസ്വസ്ഥതയാണ്, വേദനയും അസ്വസ്ഥതയും: ചെവിക്കുള്ളിൽ വേദനയോ സമ്മർദ്ദമോ അനുഭവപ്പെടാം. കാലക്രമേണ കേൾവി ശക്തി കുറയാൻ ഇത് കാരണമാകും.

ഈ ലളിതമായ നിയന്ത്രണം പിന്തുടരുന്നതിലൂടെ നിങ്ങളുടെ ചെവിക്ക് കേടുപാടുകൾ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും. അതിനാൽ, അടുത്ത തവണ നിങ്ങൾ ഇയർഫോൺ ഉപയോഗിക്കുമ്പോൾ, 60:60 റൂൾ ഓർമ്മിക്കുക!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307136/using-earphones-according-to-the-6060-rule-is-good-for-ear-health)