---
title: "ഭീഷണിയിൽ പേടിച്ചോ? പാർട്ടി വിടുമെന്ന് സി.കെ പത്മനാഭന്റെ ഭീഷണി; കോർകമ്മിറ്റി പട്ടിക വീണ്ടും തിരുത്തി ബിജെപി"
english_title: "CK Padmanabhan threatens to leave the party BJP revises core committee list again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307130/ck-padmanabhan-threatens-to-leave-the-party-bjp-revises-core-committee-list-again-new"
published_at: "2025-08-07T20:44:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894c39d0b8df_BJP.jpg"
keywords: []
---

# ഭീഷണിയിൽ പേടിച്ചോ? പാർട്ടി വിടുമെന്ന് സി.കെ പത്മനാഭന്റെ ഭീഷണി; കോർകമ്മിറ്റി പട്ടിക വീണ്ടും തിരുത്തി ബിജെപി

> **Lead Summary:** **തിരുവനന്തപുരം: ** കോർകമ്മിറ്റി പട്ടിക വീണ്ടും തിരുത്തി ബിജെപി. മുതിർന്ന നേതാവ് സി.കെ പത്മനാഭനെ ഉൾപ്പെടുത്തി പട്ടിക പുനപ്രസിദ്ധീകരിച്ചു. പാർട്ടി വിടുമെന്ന് കടുത്ത നിലപാട് സി.കെ പത്മനാഭൻ രാജീവ് ചന്ദ്രശേഖരനെ അറിയിച്ചതിന് പിന്നാലെയാണ് നീക്കം. രണ്ട് ക്ഷണിതാക്കൾക്ക് പുറമെ 21 പേരായിരുന്നു ബിജെപി ആദ്യം പ്രസിദ്ധീകരിച്ച പട്ടികയിലുണ്ടായിരുന്നത്.

## Article Content

**തിരുവനന്തപുരം: ** കോർകമ്മിറ്റി പട്ടിക വീണ്ടും തിരുത്തി ബിജെപി. മുതിർന്ന നേതാവ് സി.കെ പത്മനാഭനെ ഉൾപ്പെടുത്തി പട്ടിക പുനപ്രസിദ്ധീകരിച്ചു. പാർട്ടി വിടുമെന്ന് കടുത്ത നിലപാട് സി.കെ പത്മനാഭൻ രാജീവ് ചന്ദ്രശേഖരനെ അറിയിച്ചതിന് പിന്നാലെയാണ് നീക്കം. രണ്ട് ക്ഷണിതാക്കൾക്ക് പുറമെ 21 പേരായിരുന്നു ബിജെപി ആദ്യം പ്രസിദ്ധീകരിച്ച പട്ടികയിലുണ്ടായിരുന്നത്.

കന്യാസ്ത്രീ വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ച വൈസ് പ്രസിഡണ്ട് കെ.എസ് രാധാകൃഷ്ണനെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. മീഡിയ പാനലിസ്റ്റ് ലിസ്റ്റിലും കെ.എസ് രാധാകൃഷ്ണൻ ഇല്ല. 10 വൈസ് പ്രസിഡന്റുമാരിൽ മറ്റെല്ലാവരും മീഡിയ പാനലിസ്റ്റ് ലിസ്റ്റിൽ ഉണ്ട്.

സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷന്മാരായ വി മുരളീധരൻ,കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ,കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി,ജോർജ് കുര്യൻ,രാജ്യസഭാ എം പി സി സദാനന്ദൻ, ദേശീയ ഭാരവാഹികളായ എ പി അബ്ദുള്ളക്കുട്ടി,അനിൽ ആൻറണി, ജനറൽ സെക്രട്ടറിമാരായ ശോഭാസുരേന്ദ്രൻ,എം ടി രമേശ്,എസ് സുരേഷ്,അനൂപ് ആന്റണി ഒപ്പം 7 ഉപാധ്യക്ഷന്മാരെയും കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇതിൽ വി മുരളീധരപക്ഷത്തെ സി കൃഷ്ണകുമാറും പി സുധീറും ഉൾപ്പെടുന്നു.

അതേസമയം, കെ എസ് രാധാകൃഷ്ണൻ, ആർ ശ്രീലേഖേ , ഡോ അബ്ദുൽസലാം എന്നീ വൈസ് പ്രസിഡന്റുമാരെ കോറിൽ ഉൾപ്പെടുത്തിയില്ല.ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിലെ സംസ്ഥാന ബിജെപി നിലപാടിനെതിരെ ആർഎസ്എസ്- സംഘപരിവാർ സംഘടനകളിൽ അമർഷം പുകയുന്നതിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ മുറിവുണക്കൽ നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് ആർഎസ്എസ് നേതാക്കളെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു.

ആർഎസ്എസ് നേതാവ് പ്രസാദ് ബാബു ഉൾപ്പെടെയുള്ള നേതാക്കളുമായായിരുന്നു കൂടിക്കാഴ്ച. ഇന്നലെ ഹിന്ദു ഐക്യവേദി BMS നേതാക്കളുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയിരുന്നു. കന്യാസ്ത്രീ വിഷയത്തിൽ ക്രൈസ്ത സഭാ വിരുദ്ധ നിലപാട് സ്വീകരിച്ച വൈസ് പ്രസിഡൻറ് ഡോ കെ എസ് രാധാകൃഷ്ണനെ കോർ കമ്മറ്റിക്ക് പുറമെ വക്താക്കളുടെ പട്ടികയിൽ നിന്നും പുറത്താക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307130/ck-padmanabhan-threatens-to-leave-the-party-bjp-revises-core-committee-list-again-new)