---
title: "അതിഥികൾ അത്ഭുതപ്പെടട്ടെ! രുചിയുടെ രാജാവായ ചിക്കൻ ചുക്ക ഇനി നിങ്ങളുടെ വീട്ടിൽ"
english_title: "Let your guests be amazed! Chicken Chukka, the king of flavors, is now at your home!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307095/let-your-guests-be-amazed-chicken-chukka-the-king-of-flavors-is-now-at-your-home"
published_at: "2025-08-07T17:56:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68949d01ad907_er45.jpg"
keywords: []
---

# അതിഥികൾ അത്ഭുതപ്പെടട്ടെ! രുചിയുടെ രാജാവായ ചിക്കൻ ചുക്ക ഇനി നിങ്ങളുടെ വീട്ടിൽ

> **Lead Summary:** **[**അതിഥികൾ വരുമ്പോൾ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും എന്നാൽ എല്ലാവരെയും ആകർഷിക്കുന്നതുമായ ഒരു ചിക്കൻ വിഭവം തേടുകയാണോ നിങ്ങൾ? എങ്കിൽ അതിനുള്ള ഉത്തരം ചിക്കൻ ചുക്ക ആണ്. എരിവും പുളിയും മസാലകളുടെ ഗന്ധവും സമന്വയിക്കുന്ന വിഭവമാണിത് . ഒരു തവണ കഴിച്ചാൽ വീണ്ടും വീണ്ടും ആവശ്യപ്പെടുമെന്ന് ഉറപ്പാണ്. വായിൽ വെള്ളമൂറുന്ന രുചിയും മനോഹരമായ നിറവും കൊണ്ട് നമ്മളെയൊന്ന് ആകർഷിക്കും. ചപ്പാത്തി, ചോറ്, അപ്പം എന്നിവയ്‌ക്കൊപ്പം ഒരുപോലെ ചേരുന്ന വിഭവം തന്നെയാണ്ചിക്കൻ ചുക്ക.വളരെ കുറഞ്ഞ സമയം കൊണ്ട് എങ്ങനെ ഈ വിഭവം തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

**[**അതിഥികൾ വരുമ്പോൾ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും എന്നാൽ എല്ലാവരെയും ആകർഷിക്കുന്നതുമായ ഒരു ചിക്കൻ വിഭവം തേടുകയാണോ നിങ്ങൾ? എങ്കിൽ അതിനുള്ള ഉത്തരം ചിക്കൻ ചുക്ക ആണ്. എരിവും പുളിയും മസാലകളുടെ ഗന്ധവും സമന്വയിക്കുന്ന വിഭവമാണിത് . ഒരു തവണ കഴിച്ചാൽ വീണ്ടും വീണ്ടും ആവശ്യപ്പെടുമെന്ന് ഉറപ്പാണ്. വായിൽ വെള്ളമൂറുന്ന രുചിയും മനോഹരമായ നിറവും കൊണ്ട് നമ്മളെയൊന്ന് ആകർഷിക്കും. ചപ്പാത്തി, ചോറ്, അപ്പം എന്നിവയ്‌ക്കൊപ്പം ഒരുപോലെ ചേരുന്ന വിഭവം തന്നെയാണ്ചിക്കൻ ചുക്ക.വളരെ കുറഞ്ഞ സമയം കൊണ്ട് എങ്ങനെ ഈ വിഭവം തയ്യാറാക്കാമെന്ന് നോക്കാം.

**ആവിശ്യമായ സാധനങ്ങൾ**

ചിക്കൻ - ഒരു കിലോ ഗ്രാം

തൈര് - ഒരു ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

വെളിച്ചെണ്ണ - ആവിശ്യത്തിന്

സവാള - അഞ്ച് എണ്ണം

വെളുത്തുള്ളി - രണ്ട് ടേബിൾ സ്പൂൺ

ഇഞ്ചി - അര ടേബിൾ സ്പൂൺ

പച്ചമുളക് - രണ്ടെണ്ണം

മുളകുപൊടി - ഒരു ടേബിൾ സ്പൂൺ

മല്ലിപ്പൊടി - ഒരു ടേബിൾ സ്പൂൺ

ഗരം മസാല - ഒരു ടീസ്പൂൺ

തക്കാളി - മൂന്നെണ്ണം

കുരുമുളകുപൊടി - ഒരു ടീസ്പൂൺ

പെരുംജീരകപ്പൊടി - അര ടീസ്പൂൺ

കറിവേപ്പില - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

**തയ്യാറാകുന്ന വിധം**

ആദ്യം, ഒരു കിലോ ചിക്കൻ എടുത്ത് അതിലേക്ക് ഒരു ടേബിൾസ്പൂൺ തൈര്, ഒരു ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് കുറഞ്ഞത് മുപ്പത് മിനിറ്റെങ്കിലും ചിക്കൻ കുഴച്ചു വെക്കണം.

അടുത്തതായി, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ അഞ്ച് ഇടത്തരം സവാള ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. സവാള കോരിയെടുത്ത് തണുത്തശേഷം കൈകൊണ്ട് പൊടിച്ചെടുക്കുക.

ഇനി ഗ്രേവി തയ്യാറാക്കാനായി മറ്റൊരു പാനിൽ രണ്ട് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ചതച്ച വെളുത്തുള്ളി, അര ടേബിൾസ്പൂൺ ചതച്ച ഇഞ്ചി, രണ്ട് പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ശേഷം ഓരോ ടേബിൾസ്പൂൺ മുളകുപൊടിയും മല്ലിപ്പൊടിയും ഒരു ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. അതിനുശേഷം അരിഞ്ഞെടുത്ത മൂന്ന് തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് തക്കാളി നന്നായി വെന്തടയുന്നതുവരെ ഏകദേശം പത്ത് മിനിറ്റ് വേവിക്കുക.

ഇനി കുഴച്ചുവെച്ച ചെയ്ത ചിക്കൻ ഈ ഗ്രേവിയിലേക്ക് ചേർത്ത് പതിനഞ്ച് മിനിറ്റ് അടച്ചുവെച്ച് വേവിക്കുക, ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. ഇതിലേക്ക് പൊടിച്ചുവെച്ച സവാള ചേർത്ത് മൂന്നു മുതൽ നാലു മിനിറ്റ് വരെ കൂടി വേവിച്ചെടുക്കുക. അവസാനം അര ടീസ്പൂൺ പെരുംജീരകപ്പൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് കറിവേപ്പിലകൊണ്ട് അലങ്കരിച്ച് വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307095/let-your-guests-be-amazed-chicken-chukka-the-king-of-flavors-is-now-at-your-home)