---
title: "'ഇറക്കുമതി തീരുവ വർദ്ധന കേരളത്തിന് വലിയ ആഘാതം'; 'റബ്ബറിനെ വിജയിപ്പിക്കാൻ ഇറങ്ങിത്തിരിച്ച മോദിയുടെ നിലപാട് തിരിച്ചടിയായി' - എംവി ​ഗോവിന്ദൻ"
english_title: "MV Govindan says US import duty hike will have a big impact on Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307093/mv-govindan-says-us-import-duty-hike-will-have-a-big-impact-on-kerala"
published_at: "2025-08-07T17:50:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68949a168da0d_mv_govindan_master.jpg"
keywords: []
---

# 'ഇറക്കുമതി തീരുവ വർദ്ധന കേരളത്തിന് വലിയ ആഘാതം'; 'റബ്ബറിനെ വിജയിപ്പിക്കാൻ ഇറങ്ങിത്തിരിച്ച മോദിയുടെ നിലപാട് തിരിച്ചടിയായി' - എംവി ​ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: **അമേരിക്കയുടെ ഇറക്കുമതി തീരുവ വർദ്ധന കേരളത്തിന് വലിയ ആഘാതം ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. റബ്ബറിനെ വിജയിപ്പിക്കാൻ ഇറങ്ങിത്തിരിച്ച മോദിയുടെ നിലപാട് തിരിച്ചടിയായി മാറിയെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. അമേരിക്കയുടെ ജൂനിയർ പങ്കാളിയായി നിലനിൽക്കുന്ന ഇന്ത്യക്കേറ്റ കനത്ത തിരിച്ചടിയാണിത്.

## Article Content

**തിരുവനന്തപുരം: **അമേരിക്കയുടെ ഇറക്കുമതി തീരുവ വർദ്ധന കേരളത്തിന് വലിയ ആഘാതം ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. റബ്ബറിനെ വിജയിപ്പിക്കാൻ ഇറങ്ങിത്തിരിച്ച മോദിയുടെ നിലപാട് തിരിച്ചടിയായി മാറിയെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. അമേരിക്കയുടെ ജൂനിയർ പങ്കാളിയായി നിലനിൽക്കുന്ന ഇന്ത്യക്കേറ്റ കനത്ത തിരിച്ചടിയാണിത്.

തീരുവ വർദ്ധനക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഇന്ത്യയുടെ അനുമതിയോടെയാണ് അമേരിക്ക ഇത് ചെയ്തത്. രാജ്യത്തെ നശിപ്പിക്കുന്ന തീരുമാനമാണിതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആനാട് ശശി ആത്മഹത്യ ചെയ്ത വിഷയത്തിലും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. പണം തിരിമറിക്ക് പിന്നിൽ കോൺഗ്രസ് നേതാക്കളാണ്. വയനാട്ടിലും സമാനമായ സ്ഥിതിയാണ് ഉണ്ടായതെന്നും തട്ടിപ്പിന്റെ കേന്ദ്രമായി കോൺഗ്രസ് മാറിയെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

അതേസമയം, അമേരിക്കയുടെ ഇരട്ടി തീരുവ പ്രഖ്യാപനത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന. അതിന് വലിയ വില നല്‍കേണ്ടി വന്നേക്കാമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഡല്‍ഹിയില്‍ നടന്ന എംഎസ് സ്വാമിനാഥന്‍ ശദാബ്ദി അന്താരാഷ്ട്ര സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുടെ താത്പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന. കര്‍ഷകര്‍, മത്സ്യതൊഴിലാളികള്‍ എന്നിവരുടെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി വലിയ വില നല്‍കേണ്ടി വരുമെന്നെനിക്ക് അറിയാം. പക്ഷേ, ഞാന്‍ തയാറാണ്. രാജ്യത്തെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും വേണ്ടി ഇന്ത്യയും തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307093/mv-govindan-says-us-import-duty-hike-will-have-a-big-impact-on-kerala)