---
title: "അമിതവണ്ണം, രോമവളര്‍ച്ച, മുഖക്കുരു.. ഇതൊക്കെ നിങ്ങൾക്കുണ്ടോ? ഇത് പിസിഒഡിയുടെ ലക്ഷണങ്ങളോ.... അറിയാം കൂടുതൽ വിവരങ്ങൾ"
english_title: "What is PCOD, know more information"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307068/what-is-pcod-know-more-information"
published_at: "2025-08-07T15:29:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689479c05d23e_pcod.jpg"
keywords: []
---

# അമിതവണ്ണം, രോമവളര്‍ച്ച, മുഖക്കുരു.. ഇതൊക്കെ നിങ്ങൾക്കുണ്ടോ? ഇത് പിസിഒഡിയുടെ ലക്ഷണങ്ങളോ.... അറിയാം കൂടുതൽ വിവരങ്ങൾ

> **Lead Summary:** ([**truevisionnews.com**] ഇന്ന് പല സ്ത്രീകളുടെയും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് പിസിഒഡി അല്ലെങ്കിൽ പിസിഒഎസ് എന്ന് പറയുന്നത്. ഇന്നത്തെ കാലത്ത് ഒരു ജീവിതശൈലി രോഗമായിട്ട് ഇത് മാറിയിട്ടുണ്ട്. പിസിഒഡി ഉള്ളവർ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളാണ് ഇന്നത്തെ വിഷയം. അതിനു മുൻപ് എന്താണ് പിസിഒഡി എന്ന് നോക്കാം.

## Article Content

([**truevisionnews.com**] ഇന്ന് പല സ്ത്രീകളുടെയും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് പിസിഒഡി അല്ലെങ്കിൽ പിസിഒഎസ് എന്ന് പറയുന്നത്. ഇന്നത്തെ കാലത്ത് ഒരു ജീവിതശൈലി രോഗമായിട്ട് ഇത് മാറിയിട്ടുണ്ട്. പിസിഒഡി ഉള്ളവർ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളാണ് ഇന്നത്തെ വിഷയം. അതിനു മുൻപ് എന്താണ് പിസിഒഡി എന്ന് നോക്കാം.

സ്ത്രീകളുടെ അണ്ഡാശയത്തെയും പ്രത്യുൽപ്പാദന അവയവങ്ങളെയും സാരമായി ബാധിക്കുന്ന രോഗമാണ് പിസിഒഡി. മൂന്ന് ഘടകങ്ങള്‍ കൊണ്ടാണ് പ്രധാനമായും പിസിഒഡി വരിക. ആര്‍ത്തവചക്രത്തിലെ ക്രമക്കേടുകള്‍,ഹോര്‍മോണ്‍ അസുന്തലിതാവസ്ഥ, അണ്ഡോത്പാദന കുറവിന്റെ ഭാഗമായി അണ്ഡാശയത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകള്‍. ഈ കുമിളകൾ സ്‌കാനിങ്ങിലൂടെ മാത്രമെ കണ്ടുപിടിക്കാനാകു. സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകുന്നത് അണ്ഡോത്പാദനക്കുറവിൻ്റെ ഭാഗമായി അണ്ഡാശയത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ കുമിളകളാണ്.

മാറിയ ഭക്ഷണരീതിയും മാനസികസമ്മർദ്ദവും പിസിഒഡിയുടെ പ്രധാനകാരണമാണ്. പിസിഒഡി ഉള്ളവരിൽ ടൈപ്പ് 2 പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാൻ കാരണമാണ്. വ്യായാമമില്ലായ്മ, ഫാസ്റ്റ്ഫുഡ്, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളെല്ലാം ഇതിൽ വില്ലനാകാം.

ശരീരത്തിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലം പാന്‍ക്രിയാസ് പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണിന്റെ അപാകതകള്‍, ഇന്‍സുലിന്‍ ഉത്പാദനം കുറയുക, അമിതവണ്ണം,അമിതരോമവളര്‍ച്ച, എണ്ണമയമുള്ള ത്വക്ക്, മുഖക്കുരു, കഴുത്തിന്റെ പിന്‍ഭാഗത്ത് കാണൂന്ന കറുത്ത പാടുകള്‍. വിഷാദം, ഗർഭം ധരിക്കാനുള്ള ബുദ്ധിമുട്ട്,ആർത്തവത്തിലെ അമിതമായ രക്തസ്രാവം, ആർത്തവത്തിലെ വ്യതിയാനം എന്നിവയെല്ലാം പിസിഒഡിയുടെ ലക്ഷണങ്ങളാണ്

ജനറൽ ആയിട്ട് നമ്മൾ ഫോളോ ചെയ്യേണ്ട കുറച്ചു കാര്യങ്ങളാണ് ഇന്ന് പറയുന്നത്. ആദ്യം തന്നെ അന്നജത്തിന്റെ അളവ് കുറക്കുന്നത് വളരെയധികം നല്ലതാണ്. അതുപോലെതന്നെ പച്ചക്കറികൾ, പഴങ്ങൾ , ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ ധാരാളം കഴിക്കുന്നത് നല്ലതാണ്.

പിന്നെയുള്ള പലരുടെയും സംശയമാണ് നോൺവെജ് ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കുമോ എന്ന്. പൊരിച്ച സാധനങ്ങൾ അധികം കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെതന്നെ ബേക്കറി ഐറ്റംസ്, മൈദ അടങ്ങിയവ, ബർഗർ, പിസ, സോഫ്റ്റ് പോലുള്ള ഐറ്റംസ് ഒക്കെ കണ്ട്രോൾ ചെയ്യുന്നത് ജനറൽ ഹെൽത്തിന് തന്നെ വളരെയധികം നല്ലതാണ്. അതോടൊപ്പം ഉറക്കം വളരെയധികം പ്രധാനമാണ്. ആറ് മുതൽ ഏഴ് മണിക്കൂർ വരെ ഉറങ്ങുന്നത് വളരെയധികം നല്ലതാണ്. പിന്നെ 30 മുതൽ 45 മിനിറ്റ് വരെ വ്യായാമം ചെയ്യുന്നതും ശരീരത്തിന് നല്ലതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307068/what-is-pcod-know-more-information)