---
title: "അനുനയശ്രമം ഫലം കണ്ടില്ല; കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം, ​ഗുരുതര പരിക്ക്"
english_title: "Persuasion efforts failed Youth seriously injured after jumping from Kochi Metro track onto road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307067/persuasion-efforts-failed-youth-seriously-injured-after-jumping-from-kochi-metro-track-onto-road"
published_at: "2025-08-07T15:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689478f61f754_rtret.jpg"
keywords: []
---

# അനുനയശ്രമം ഫലം കണ്ടില്ല; കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം, ​ഗുരുതര പരിക്ക്

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** )** എറണാകുളം കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്ന് യുവാവ് റോഡിലേക്ക് ചാടി. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് സംഭവം. തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്. യുവാവിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കും ഇടയിൽ മെട്രോ സർവീസ് നിർത്തിവെച്ചു.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** )** എറണാകുളം കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്ന് യുവാവ് റോഡിലേക്ക് ചാടി. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് സംഭവം. തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്. യുവാവിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കും ഇടയിൽ മെട്രോ സർവീസ് നിർത്തിവെച്ചു.

വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയ യുവാവ് പ്ലാറ്റ്ഫോമിന് സമീപത്തെ എമർജൻസി ട്രാക്കിലൂടെ പാളത്തിന് നടുവിലേക്ക് പോകുകയായിരുന്നു. ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്മാറിയില്ല. പോലീസ് എത്തി അനുനയശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ പാളത്തിൽ നിന്ന് റോഡിലേക്ക് ചാടിയത്. ഗുരുതര പരിക്കുകളേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

**സഹായവും പിന്തുണയും**

ആത്മഹത്യാപരമായ ചിന്തകളുള്ള ഒരാൾക്ക് അടിയന്തിര സഹായം ആവശ്യമാണ്. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:

സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക: അവരുടെ വേദനകളും ഭയങ്ങളും തുറന്നുപറയാൻ അവരെ പ്രോത്സാഹിപ്പിക്കുക. അവരെ ശ്രദ്ധയോടെയും സഹാനുഭൂതിയോടെയും കേൾക്കുക.

പ്രൊഫഷണൽ സഹായം തേടുക: മാനസികാരോഗ്യ വിദഗ്ദ്ധരെ (സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, കൗൺസിലർ) സമീപിക്കാൻ അവരെ പ്രേരിപ്പിക്കുക. ഈ അവസ്ഥയിൽ നിന്ന് പുറത്തുവരാൻ വിദഗ്ദ്ധരുടെ സഹായം അത്യാവശ്യമാണ്.

സഹായ കേന്ദ്രങ്ങൾ: ആത്മഹത്യാ പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക. ഇന്ത്യയിൽ, കേരളത്തിലെ ദിശ ഹെൽപ്പ് ലൈൻ (1056) അല്ലെങ്കിൽ റോശ്നി (0484 2885200) പോലുള്ളവ ലഭ്യമാണ്. ഈ സേവനങ്ങൾ 24 മണിക്കൂറും സൗജന്യമായി ലഭ്യമാണ്.

പരിസ്ഥിതി സുരക്ഷിതമാക്കുക: ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ള വസ്തുക്കൾ (ഉദാ: മരുന്നുകൾ, മൂർച്ചയുള്ള ആയുധങ്ങൾ) അവരുടെ അടുത്ത് നിന്ന് മാറ്റി സുരക്ഷിതമായ ഒരിടത്ത് വെക്കുക.

ഒറ്റപ്പെടുത്താതിരിക്കുക: അവർ ഒറ്റയ്ക്കാണെന്ന് തോന്നാതിരിക്കാൻ കൂടെയുണ്ടെന്ന് ഉറപ്പുവരുത്തുക. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ വളരെ പ്രധാനമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307067/persuasion-efforts-failed-youth-seriously-injured-after-jumping-from-kochi-metro-track-onto-road)