---
title: "കടിച്ചത് സൂക്ഷ്മജീവികളോ ...? ഡസ്കിലെ ദ്രവിച്ച ഭാ​ഗത്ത് കുത്തി, പിന്നാലെ ചൊറിച്ചിൽ; ചേർത്തല സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ"
english_title: "Students at a government school in Cherthala are allergic"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307042/students-at-a-government-school-in-cherthala-are-allergic"
published_at: "2025-08-07T13:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68946319d5b7f_2.jpg"
keywords: []
---

# കടിച്ചത് സൂക്ഷ്മജീവികളോ ...? ഡസ്കിലെ ദ്രവിച്ച ഭാ​ഗത്ത് കുത്തി, പിന്നാലെ ചൊറിച്ചിൽ; ചേർത്തല സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ

> **Lead Summary:** **ആലപ്പുഴ: ** ആലപ്പുഴ ചേർത്തലയിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അലർജി. പട്ടണക്കാട് ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. തുടർന്ന് 32ഓളം വിദ്യാർത്ഥികളെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴാം ക്ലാസിലെ വിദ്യാർത്ഥികളെയാണ് അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

**ആലപ്പുഴ: ** ആലപ്പുഴ ചേർത്തലയിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അലർജി. പട്ടണക്കാട് ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. തുടർന്ന് 32ഓളം വിദ്യാർത്ഥികളെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴാം ക്ലാസിലെ വിദ്യാർത്ഥികളെയാണ് അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ക്ലാസിലെ ഡസ്ക് ദ്രവിച്ചിരിക്കുകയായിരുന്നു. ഈ ദ്രവിച്ച ഭാ​ഗത്ത് വിദ്യാർത്ഥികൾ പെൻസിൽ കൊണ്ട് കുത്തിയിരുന്നു. അവിടെ നിന്നും ഇറങ്ങി വന്ന സൂക്ഷ്മജീവി ജീവികൾ കടിച്ചാണ് വിദ്യാർത്ഥികൾക്ക് അലർജിയുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പല കുട്ടികൾക്കും ചൊറിച്ചിലും ശരീരത്തിൽ തടിപ്പും ഉണ്ടായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307042/students-at-a-government-school-in-cherthala-are-allergic)