---
title: "ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു; തൃശൂരിൽ എട്ട് വയസുകാരിക്കും അമ്മയ്ക്കും പൊള്ളലേറ്റു"
english_title: "Fire breaks out from gas stove 8 year old girl and mother suffer burns in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307039/fire-breaks-out-from-gas-stove-8-year-old-girl-and-mother-suffer-burns-in-thrissur"
published_at: "2025-08-07T13:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68945f7d8d184_rrtr.jpg"
keywords: []
---

# ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു; തൃശൂരിൽ എട്ട് വയസുകാരിക്കും അമ്മയ്ക്കും പൊള്ളലേറ്റു

> **Lead Summary:** **തൃശ്ശൂർ : ( **[www.truevisionnews.com]** )** ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു തൃശൂരിൽ അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ ഭാര്യ സന്ധ്യ മകൾ 8 വയസ്സുള്ള അനുശ്രീ എന്നിവർക്കാണ് പൊള്ളലേറ്റത്.

## Article Content

**തൃശ്ശൂർ : ( **[www.truevisionnews.com]** )** ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു തൃശൂരിൽ അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ ഭാര്യ സന്ധ്യ മകൾ 8 വയസ്സുള്ള അനുശ്രീ എന്നിവർക്കാണ് പൊള്ളലേറ്റത്.

രാവിലെ ചായവെക്കാൻ ആയി ഗ്യാസ് കത്തിച്ചപ്പോൾ സ്ഫോടന ശബ്ദത്തോടെ തീ ആളി പടരുകയായിരുന്നു. അടുക്കളയിൽ നിന്നും കിടപ്പുമുറിയിലേക്ക് ആളിപടർന്ന തീയിൽ നിന്നാണ് കിടന്നുറങ്ങുകയായിരുന്ന അനുശ്രീക്ക് പൊള്ളലേറ്റത്.

ശബ്‍ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ വെള്ളമൊഴിച്ച് തീ അണച്ചു. ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307039/fire-breaks-out-from-gas-stove-8-year-old-girl-and-mother-suffer-burns-in-thrissur)