---
title: "സി ആർ പി എഫ് ജവാന്മാർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ഉദംപൂരിൽ മൂന്ന് ജവാൻമാർക്ക് വീരമൃത്യു"
english_title: "Three CRPF jawans martyred as vehicle carrying them falls into gorge in Udhampur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307028/three-crpf-jawans-martyred-as-vehicle-carrying-them-falls-into-gorge-in-udhampur"
published_at: "2025-08-07T12:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689453e57a33f_Untitled-1-Recovered.jpg"
keywords: []
---

# സി ആർ പി എഫ് ജവാന്മാർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ഉദംപൂരിൽ മൂന്ന് ജവാൻമാർക്ക് വീരമൃത്യു

> **Lead Summary:** **ജമ്മുകാശ്മീർ: ** ഉദംപൂരിൽ സി ആർ പി എഫ് ജവാന്മാർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 3 ജവാൻമാർക്ക് വീരമൃത്യു. ഇന്ന് രാവിലെ 10:30 യോടു കൂടി 18 സി ആർ പി എഫ് ജവാന്മാർ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. സാധാരണ സിആർപിഎഫ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന പ്രത്യേക സംവിധാനമുള്ള വാഹനമാണിത്. ഡ്യൂട്ടിക്ക് പോകുന്നതിനിടയിൽ സഞ്ചരിക്കുന്ന ബസന്ത് ഘട്ടിന് സമീപമുള്ള കുഴിയിലേക്ക് വാഹനം വീഴുകയായിരുന്നു. എന്താണ് കൃത്യമായ കാരണം എന്നതിന് സംബന്ധിച്ച് സിആർപിഎഫിന്റെ ഭാഗത്തുനിന്നും വിവരങ്ങൾ ലഭിച്ചിട്ടില്ല. 

## Article Content

**ജമ്മുകാശ്മീർ: ** ഉദംപൂരിൽ സി ആർ പി എഫ് ജവാന്മാർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 3 ജവാൻമാർക്ക് വീരമൃത്യു. ഇന്ന് രാവിലെ 10:30 യോടു കൂടി 18 സി ആർ പി എഫ് ജവാന്മാർ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. സാധാരണ സിആർപിഎഫ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന പ്രത്യേക സംവിധാനമുള്ള വാഹനമാണിത്. ഡ്യൂട്ടിക്ക് പോകുന്നതിനിടയിൽ സഞ്ചരിക്കുന്ന ബസന്ത് ഘട്ടിന് സമീപമുള്ള കുഴിയിലേക്ക് വാഹനം വീഴുകയായിരുന്നു. എന്താണ് കൃത്യമായ കാരണം എന്നതിന് സംബന്ധിച്ച് സിആർപിഎഫിന്റെ ഭാഗത്തുനിന്നും വിവരങ്ങൾ ലഭിച്ചിട്ടില്ല. 

വാഹനം താഴേക്ക് തട്ടുകളിൽ തട്ടിത്തെറിച്ച് വീഴുകയും, വാഹനത്തിൽ നിന്നും ജവാന്മാർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാരും പോലീസും ചേർന്ന് ഏറെ സമയം എടുത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ അനുശോചനം അറിയിച്ച് ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ ഒപ്പം തന്നെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

പരിക്കേറ്റ 15 പേർക്കും ഉടനടി ചികിത്സാ സഹായം നൽകാനുള്ള നടപടികൾ സ്വീകരിച്ചു എന്നാണ് ജമ്മു കാശ്മീർ പോലീസ് വ്യക്തമാക്കുന്നത്. അപകടത്തിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. വാഹനത്തിന്റെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നമാണോ അപകടകാരണം എന്നും വ്യക്തമല്ല. ഇത് സംബന്ധിച്ച് സി.ആർപിഎഫിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307028/three-crpf-jawans-martyred-as-vehicle-carrying-them-falls-into-gorge-in-udhampur)