---
title: "'ജോലി അമ്പലത്തിൽ ആയാലോ...? താല്പര്യമുണ്ടെങ്കിൽ വേഗം വിട്ടോ'; ഗുരുവായൂർ ദേവസ്വം ബോർഡിലെ മൂന്ന് തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഓഗസ്റ്റ് 10ന്"
english_title: "Exam for three posts in Guruvayur Devaswom Board on August 10"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306999/exam-for-three-posts-in-guruvayur-devaswom-board-on-august-10"
published_at: "2025-08-07T11:38:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689442e1ac825_WhatsApp_Image_2025-08-07_at_11.36.01_AM.jpeg"
keywords: []
---

# 'ജോലി അമ്പലത്തിൽ ആയാലോ...? താല്പര്യമുണ്ടെങ്കിൽ വേഗം വിട്ടോ'; ഗുരുവായൂർ ദേവസ്വം ബോർഡിലെ മൂന്ന് തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഓഗസ്റ്റ് 10ന്

> **Lead Summary:** തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലെ 3 തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന്. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ​ഗ്രേഡ് 2, ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ എന്നീ തസ്തികകളിലേയ്ക്കുള്ള പരീക്ഷ തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

## Article Content

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലെ 3 തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന്. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ​ഗ്രേഡ് 2, ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ എന്നീ തസ്തികകളിലേയ്ക്കുള്ള പരീക്ഷ തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ പരീക്ഷ രാവിലെ 9 മണി മുതൽ 10.45 വരെയും ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ പൊതുപരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയുമാണ് നടക്കുക. 107 പേര്‍ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ പരീക്ഷ എഴുതുന്നുണ്ട്. 1,937 പേരാണ് ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ തസ്തികകളിലേയ്ക്കുള്ള പരീക്ഷ എഴുതുന്നത്.

40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികൾ സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ ഓഗസ്റ്റ് 5ന് വൈകുന്നേരം 5 മണിക്കകം ഇ-മെയിലിലോ നേരിട്ടോ ദേവസ്വം റിക്രൂട്ട്മെന്റ് ഓഫീസിൽ അപേക്ഷ നൽകണം. ഓ​ഗസ്റ്റിൽ 7 പരീക്ഷകളാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച 10 തസ്തികകളിലെ 7 പരീക്ഷകളാണ് ഈ മാസം നടക്കുക.

ഓ​ഗസ്റ്റിലെ പരീക്ഷ കലണ്ടർ (പരീക്ഷ തീയതി, തസ്തിക)

10.08.2025 - ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ​ഗ്രേഡ് 2

10.08.2025 - ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ

24.08.2025 - പ്ലംബർ

24.08.2025 - കലാനിലയം സൂപ്രണ്ട്

24.08.2025 - കമ്പ്യൂട്ടർ ഓപ്പറേറ്റർ/ഡേറ്റ എൻട്രി ഓപ്പറേറ്റർ, കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റന്റ്, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

24.08.2025 - വർക്ക് സൂപ്രണ്ട്

24.08.2025 - മെഡിക്കൽ ഓഫീസർ - ആയുർവേദ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306999/exam-for-three-posts-in-guruvayur-devaswom-board-on-august-10)