---
title: "മൂത്ത കുട്ടിയെ മദ്റസയിൽ ആക്കി മടങ്ങും വഴി കാട്ടുപന്നി ആക്രമണം; കോളേജ് അധ്യാപകനും പിഞ്ച് കുഞ്ഞിനും പരിക്ക്"
english_title: "Wild boar attacks college teacher and toddler on way back from Madrasa"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306962/wild-boar-attacks-college-teacher-and-toddler-on-way-back-from-madrasa"
published_at: "2025-08-07T09:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689421251ca62_gh.jpg"
keywords: []
---

# മൂത്ത കുട്ടിയെ മദ്റസയിൽ ആക്കി മടങ്ങും വഴി കാട്ടുപന്നി ആക്രമണം; കോളേജ് അധ്യാപകനും പിഞ്ച് കുഞ്ഞിനും പരിക്ക്

> **Lead Summary:** കാട്ടുപന്നി ആക്രമണത്തിൽ കോളേജ് അധ്യാപകനും കുഞ്ഞിനും പരിക്ക്. നിലമ്പൂർ അമൽ കോളേജിലെ അധ്യാപകൻ മുനീറിനും രണ്ട് വയസുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. രാവിലെ 7.10 ഓടെയായിരുന്നു അപകടം. മൈലാടി ഗവ. യുപി സ്കൂളിന് സമീപത്ത് വച്ചാണ് പന്നിയുടെ ആക്രമണം ഉണ്ടായത്.

## Article Content

കാട്ടുപന്നി ആക്രമണത്തിൽ കോളേജ് അധ്യാപകനും കുഞ്ഞിനും പരിക്ക്. നിലമ്പൂർ അമൽ കോളേജിലെ അധ്യാപകൻ മുനീറിനും രണ്ട് വയസുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. രാവിലെ 7.10 ഓടെയായിരുന്നു അപകടം. മൈലാടി ഗവ. യുപി സ്കൂളിന് സമീപത്ത് വച്ചാണ് പന്നിയുടെ ആക്രമണം ഉണ്ടായത്.

കാലിന്‍റെ തുടയ്ക്കാണ് പന്നി കുത്തി സാരമായി പരിക്ക് പറ്റിയത്. ഒക്കത്തുണ്ടായിരുന്ന രണ്ട് വയസുകാരനായ മകൻ തെറിച്ചുവീഴുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം മുനീറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂത്ത കുട്ടിയെ മദ്റസയിൽ ആക്കി നടന്ന് വരുമ്പോഴായിരുന്നു പന്നി ആക്രമണം.

അതേസമയം പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലി. നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം വീണ്ടും പതിഞ്ഞു. പുലർച്ചെയാണ് പുലി റോഡ് മറിച്ചുകടന്ന് വന്നത്. ഇത് ആറാം തവണയാണ് പുലിയുടെ ദൃശ്യം ക്യാമറയിൽ പതിയുന്നത്. വനം വകുപ്പ് സമീപത്ത് കൂടു സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

രണ്ട് മാസം മുമ്പ് പ്രദേശത്ത് ബൈക്ക് യാത്രക്കാര്‍ പുലിയെ കണ്ടിരുന്നു. വനംവകുപ്പിനെ അറിയിച്ചെങ്കിലും വനംവകുപ്പ് കാര്യമാക്കിയെടുത്തില്ല. പിന്നീടാണ് നാട്ടുകാര്‍ പ്രദേശത്ത് ക്യാമറ സ്ഥാപിക്കുന്നത്. ശേഷം തുടര്‍ച്ചയായി ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306962/wild-boar-attacks-college-teacher-and-toddler-on-way-back-from-madrasa)