---
title: "വെളിച്ചെണ്ണയ്ക്കൊക്കെ എന്താ വില...! പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറി, മുന്നിൽക്കണ്ട മുപ്പത് കുപ്പി വെളിച്ചെണ്ണ ചാക്കിലാക്കി സ്ഥലം വിട്ട് കള്ളൻ "
english_title: "Thirty bottles of coconut oil stolen after breaking open shop in Aluva"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306948/thirty-bottles-of-coconut-oil-stolen-after-breaking-open-shop-in-aluva"
published_at: "2025-08-07T07:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68940b3aa0804_theft.jpg"
keywords: []
---

# വെളിച്ചെണ്ണയ്ക്കൊക്കെ എന്താ വില...! പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറി, മുന്നിൽക്കണ്ട മുപ്പത് കുപ്പി വെളിച്ചെണ്ണ ചാക്കിലാക്കി സ്ഥലം വിട്ട് കള്ളൻ 

> **Lead Summary:** **ആലുവ: **ആലുവയിൽ കടയുടെ പൂട്ടുതല്ലിപ്പൊളിച്ച് വൻ മോഷണം. 30 കുപ്പി വെളിച്ചെണ്ണയാണ് കള്ളൻ മോഷ്ടിച്ചത്. ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിലാണ് സംഭവം. ആദ്യം കടയുടെ തറ തുരന്നു കയറാൻ ശ്രമിച്ചു. പരാജയപ്പെട്ടപ്പോൾ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. നേരെ കൺമുന്നിൽക്കണ്ട 30 കുപ്പി വെളിച്ചെണ്ണ ചാക്കിലാക്കി കള്ളൻ മുങ്ങി. 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണയാണ് കടയുടമയ്ക്ക് നഷ്ടമായത്.

## Article Content

**ആലുവ: **ആലുവയിൽ കടയുടെ പൂട്ടുതല്ലിപ്പൊളിച്ച് വൻ മോഷണം. 30 കുപ്പി വെളിച്ചെണ്ണയാണ് കള്ളൻ മോഷ്ടിച്ചത്. ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിലാണ് സംഭവം. ആദ്യം കടയുടെ തറ തുരന്നു കയറാൻ ശ്രമിച്ചു. പരാജയപ്പെട്ടപ്പോൾ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. നേരെ കൺമുന്നിൽക്കണ്ട 30 കുപ്പി വെളിച്ചെണ്ണ ചാക്കിലാക്കി കള്ളൻ മുങ്ങി. 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണയാണ് കടയുടമയ്ക്ക് നഷ്ടമായത്.

ഫ്രിജിൽ നിന്നു സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു ക്ഷീണമകറ്റിയ കള്ളൻ കടയിൽ നിന്നു തന്നെ ഒരു ചാക്ക് സംഘടിപ്പിച്ചു. വെളിച്ചെണ്ണയ്ക്കൊപ്പം പത്ത് പായ്ക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും കോഷ്ടിച്ചാണ് കള്ളൻ കടന്നു കളഞ്ഞത്. പോകാൻ സമയത്ത് സിസിടിവി ക്യാമറ കണ്ടതോടെ അതിന്റെ കേബിളും അറുത്തു മുറിച്ചാണു സ്ഥലംവിട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.

മറ്റൊരു സംഭവത്തിൽ, പട്ടാപ്പകല്‍ കുട്ടികളുടെ ബൈക്ക് മോഷണം. അരീക്കോട് സ്വദേശി മുഹമ്മദ് ശാഫിയുടെ ബൈക്ക് ആണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മോഷണം പോയത്. വിദ്യാര്‍ഥികള്‍ എന്ന് തോന്നിക്കുന്ന മൂന്നംഗസംഘം ബൈക്കുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ബൈക്ക് ഉടമ മുക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബൈക്ക് മോഷണത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിയാതിരിക്കാന്‍ ഇവര്‍, മറ്റൊരു വഴിയിലൂടെ ആണ് വാഹനം കൊണ്ടുപോയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306948/thirty-bottles-of-coconut-oil-stolen-after-breaking-open-shop-in-aluva)