---
title: "മാമുണ്ണിക്കാൻ ഇനി ഉമ്മയില്ല; വഹീമയ്ക്ക് ഇന്ന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി"
english_title: "Waheema dies after falling from a coconut tree while feeding her baby in valayam kozhikode "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306947/waheema-dies-after-falling-from-a-coconut-tree-while-feeding-her-baby-in-valayam-kozhikode-new"
published_at: "2025-08-07T07:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894078dc69e5_vaheema.jpg"
keywords: []
---

# മാമുണ്ണിക്കാൻ ഇനി ഉമ്മയില്ല; വഹീമയ്ക്ക് ഇന്ന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

> **Lead Summary:** **കോഴിക്കോട്: ** മക്കളെ മാമുണ്ണിക്കാൻ ഇനി ആഉമ്മയില്ല. നാടിൻ്റെ നെഞ്ചിൽ തീയായി വഹീമയ്ക്ക് ഇന്ന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അപ്രതീക്ഷിത ദുരന്തത്തിൽ ഞെട്ടിയിരിക്കുകയാണ് നാടൊന്നാകെ. ക്ഷണിക്കാതെ വന്ന ദുരന്തത്തിൽ ജീവൻ നഷ്‌ടമായ വഹീമയുടെ സംസ്കാരം അല്പസമയത്തിനകം നടക്കും.

## Article Content

**കോഴിക്കോട്: ** മക്കളെ മാമുണ്ണിക്കാൻ ഇനി ആഉമ്മയില്ല. നാടിൻ്റെ നെഞ്ചിൽ തീയായി വഹീമയ്ക്ക് ഇന്ന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അപ്രതീക്ഷിത ദുരന്തത്തിൽ ഞെട്ടിയിരിക്കുകയാണ് നാടൊന്നാകെ. ക്ഷണിക്കാതെ വന്ന ദുരന്തത്തിൽ ജീവൻ നഷ്‌ടമായ വഹീമയുടെ സംസ്കാരം അല്പസമയത്തിനകം നടക്കും.

മുളളമ്പത്തിനടുത്തെ മണ്ടോ കണ്ടി പള്ളിയിൽ ഇന്ന് രാവിലെ എട്ടരയോടെ ഖബറടക്കും. ഇന്നലെ വൈകിട്ട് വീട്ടു മുറ്റത്ത് വെച്ച് കുഞ്ഞിന് ഭക്ഷണം വാരി നൽകുന്നതിനിടയിലായിരുന്നു ദാരുണ അപകടം. കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ മുറിഞ്ഞു വീണ തെങ്ങിൻ തടി വഹീമയുടെ ദേഹത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. 

ഒന്നര വയസുള്ള കുട്ടിക്ക് ഭക്ഷണം നൽകുന്നതിനിടയിൽ വീട്ടുപറമ്പിലെ ഇടിവെട്ടിയ തെങ്ങ് മുറിഞ്ഞ് ഒരു മരത്തിലേക്ക് വീണ് തടിയുടെ ഒരു ഭാഗം യുവതിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. ഉടൻ തന്നെ വളയം- വാണിമേൽ റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തിൽ വഹീമയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുള്ളമ്പത്ത് സ്വദേശി നടുത്തറ പര്യയുടെ മകളാണ് വഹീമ.

ഉമ്മ: സുലൈഖ.

മക്കൾ: ഹാമിദ് ഫിസാൻ, നഹാൻ സൈഫ് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306947/waheema-dies-after-falling-from-a-coconut-tree-while-feeding-her-baby-in-valayam-kozhikode-new)