---
title: "മക്കൾക്ക് മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്നതിന് പിന്നാലെ മുങ്ങി, മീശ വടിച്ച് ഒളിവിൽ പോയ ഭർത്താവ് പിടിയിൽ "
english_title: "husband who went on the run after stabbing his wife to death in Pathanamthitta has finally been arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306946/husband-who-went-on-the-run-after-stabbing-his-wife-to-death-in-pathanamthitta-has-finally-been-arrested"
published_at: "2025-08-07T06:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68940171153a2_arrest.jpg"
keywords: []
---

# മക്കൾക്ക് മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്നതിന് പിന്നാലെ മുങ്ങി, മീശ വടിച്ച് ഒളിവിൽ പോയ ഭർത്താവ് പിടിയിൽ 

> **Lead Summary:** **പുല്ലാട്: ** പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊന്നതിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ഒടുവിൽ പിടിയിൽ. പത്തനംതിട്ട പുല്ലാട് സ്വദേശി ജയകുമാർ ആണ് ഒടുവിൽ നാലാം ദിവസം പിടിയിലായത്. ഭാര്യയെ വയറിന് കുത്തി കുടൽ മാല പുറത്തെടുത്ത ശേഷം രൂപം മാറി മുങ്ങുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ നാലാം ദിവസമാണ് പൊലീസ് പിടികൂടിയത്. തിരുവല്ല നഗരത്തിൽ നിന്ന് സപെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ജയകുമാറിനെ പിടികൂടിയത്.സംശയത്തെ തുടർന്ന് ഭാര്യ ശ്യാമയെ കൊലപ്പെടുത്തിയ പ്രതി, ഭാര്യപിതാവിനെയും ബന്ധുവിനെയും ആക്രമിച്ചിരുന്നു.

## Article Content

**പുല്ലാട്: ** പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊന്നതിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ഒടുവിൽ പിടിയിൽ. പത്തനംതിട്ട പുല്ലാട് സ്വദേശി ജയകുമാർ ആണ് ഒടുവിൽ നാലാം ദിവസം പിടിയിലായത്. ഭാര്യയെ വയറിന് കുത്തി കുടൽ മാല പുറത്തെടുത്ത ശേഷം രൂപം മാറി മുങ്ങുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ നാലാം ദിവസമാണ് പൊലീസ് പിടികൂടിയത്. തിരുവല്ല നഗരത്തിൽ നിന്ന് സപെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ജയകുമാറിനെ പിടികൂടിയത്.സംശയത്തെ തുടർന്ന് ഭാര്യ ശ്യാമയെ കൊലപ്പെടുത്തിയ പ്രതി, ഭാര്യപിതാവിനെയും ബന്ധുവിനെയും ആക്രമിച്ചിരുന്നു.

ശനിയാഴ്ച രാത്രി പുല്ലാട് ആലുംന്തറയിലാണ് സംഭവം. ഭാര്യ വീട്ടിൽ കുടുംബ കലഹത്തെ തുടർന്നാണ് ജയകുമാർ അക്രമം നടത്തുന്നത്. ഭാര്യ ശ്യാമയുടെ വയറ്റിൽ കുത്തി കുടൽമാല പുറത്തിട്ടായിരുന്നു ജയകുമാറിന്റെ ആക്രമണം. തടയാൻ ശ്രമിച്ച ഭാര്യ പിതാവ് ശശിയെയും ബന്ധുവായ രാധാമണിയെയും കുത്തിപ്പരിക്കേൽപ്പിച്ചു. മൂന്ന് പെൺകുഞ്ഞുങ്ങളാണ് ജയകുമാറിനുള്ളത്.

മക്കളെ നാട്ടുകാരെത്തിയാണ് രക്ഷപ്പെടുത്തി. ഭാര്യയുടെ മേലുള്ള സംശയമായിരുന്നു ആക്രമണത്തിന് കാരണം. ജയകുമാറിന്‍റെ കുത്തേറ്റ ശശിയും രാധാമണിയും കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഉപേക്ഷിച്ചെന്നാണ് മൊഴി. കോയിപ്രം സ്റ്റേഷനിൽ വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306946/husband-who-went-on-the-run-after-stabbing-his-wife-to-death-in-pathanamthitta-has-finally-been-arrested)