---
title: "മഴ...മഴ...മഴ...കുട...കുട; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് "
english_title: "Heavy rain in isolated places in the state yellow alert in four districts today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306945/heavy-rain-in-isolated-places-in-the-state-yellow-alert-in-four-districts-today"
published_at: "2025-08-07T06:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6893fe448a6bb_rain.jpg"
keywords: []
---

# മഴ...മഴ...മഴ...കുട...കുട; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്ത് അതിതീവ്ര മഴക്ക് ശമനമായതോടെ ഇന്നലെ റെഡ് അലർട്ട് എല്ലാം പിൻവലിച്ചിരുന്നു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്ത് അതിതീവ്ര മഴക്ക് ശമനമായതോടെ ഇന്നലെ റെഡ് അലർട്ട് എല്ലാം പിൻവലിച്ചിരുന്നു.

ഇന്നലെ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ‍് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. റെഡ് അലർട്ട് പിൻവലിച്ചെങ്കിലും ഈ രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് അതിശക്ത മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക:

**അടിയന്തിര സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങുക:** മഴ ശക്തമായി തുടരുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. രാത്രി യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.

**വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ഒഴിവാക്കുക: **വെള്ളക്കെട്ടുള്ള റോഡുകളിലൂടെയും താഴ്ന്ന പ്രദേശങ്ങളിലൂടെയും യാത്ര ചെയ്യുന്നത് ഒഴിവാക്കുക. വെള്ളത്തിനടിയിലുള്ള വൈദ്യുതി ലൈനുകളോ കുഴികളോ കാണാൻ സാധ്യതയില്ലാത്തതിനാൽ ഇത് അപകടകരമാണ്.

വൈദ്യുതി സുരക്ഷ ഉറപ്പാക്കുക: മഴക്കാലത്ത് വൈദ്യുത ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുണ്ട്. വൈദ്യുതി പോസ്റ്റുകളിലും ട്രാൻസ്ഫോർമറുകളിലും സ്പർശിക്കുന്നത് ഒഴിവാക്കുക. എന്തെങ്കിലും അപകടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യുതി വകുപ്പിനെ അറിയിക്കുക.

ജലാശയങ്ങളിൽ ഇറങ്ങരുത്: പുഴകളിലും തോടുകളിലും കുളങ്ങളിലും ഇറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക. മലവെള്ളപ്പാച്ചിലിനും ഒഴുക്കിനും സാധ്യതയുണ്ട്.

മഴക്കാല രോഗങ്ങളെ ശ്രദ്ധിക്കുക: തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണസാധനങ്ങൾ വൃത്തിയോടെ സൂക്ഷിക്കുക. കൊതുകു പരത്തുന്ന രോഗങ്ങൾ ഒഴിവാക്കാൻ വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.

**രക്ഷാപ്രവർത്തനങ്ങളിൽ സഹകരിക്കുക: **അധികാരികളുടെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പാലിക്കുക. ആവശ്യമെങ്കിൽ സുരക്ഷിതമായ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവുക.

**വലിയ മരങ്ങൾക്ക് താഴെ നിൽക്കുന്നത് ഒഴിവാക്കുക: **ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ വലിയ മരങ്ങൾക്കും മതിലുകൾക്കും താഴെ നിൽക്കുന്നത് ഒഴിവാക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306945/heavy-rain-in-isolated-places-in-the-state-yellow-alert-in-four-districts-today)