---
title: "ആരുടേയും കണ്ണൊന്ന് ഉടക്കും ആ ജിമിക്കിയിൽ ; വ്യത്യസ്തമായ ലുക്കില്‍ ശിൽപ ഷെട്ടി: ക്ലാസെന്ന് ആരാധകർ"
english_title: "That gimmick will catch anyone's eye; Shilpa Shetty in a different look: Fans say it's classy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306921/that-gimmick-will-catch-anyones-eye-shilpa-shetty-in-a-different-look-fans-say-its-classy"
published_at: "2025-08-06T21:09:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68937bce9cc07_shilpa.jpg"
keywords: []
---

# ആരുടേയും കണ്ണൊന്ന് ഉടക്കും ആ ജിമിക്കിയിൽ ; വ്യത്യസ്തമായ ലുക്കില്‍ ശിൽപ ഷെട്ടി: ക്ലാസെന്ന് ആരാധകർ

> **Lead Summary:** **[ **അൻപതിനോടടുക്കുമ്പോഴും സൗന്ദര്യത്തിന് ഒട്ടും മങ്ങലേൽക്കാത്ത ശിൽപ ഷെട്ടി എന്നും ആരാധകരുടെ പ്രിയങ്കരിയാണ്. സിനിമാ തിരക്കുകളിൽ നിന്ന് മാറിയെങ്കിലും, സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് അവർ ആരാധകരുമായി അടുപ്പം നിലനിർത്തുന്നു. അത്തരത്തിൽ, ഇൻഡോ-വെസ്റ്റേൺ സ്റ്റൈലിലുള്ള വസ്ത്രത്തിനൊപ്പം പരമ്പരാഗത ജിമിക്കി കമ്മലുകൾ ധരിച്ചുകൊണ്ടുള്ള ശിൽപയുടെ പുതിയ ചിത്രം ഇപ്പോൾ ഫാഷൻ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

## Article Content

**[ **അൻപതിനോടടുക്കുമ്പോഴും സൗന്ദര്യത്തിന് ഒട്ടും മങ്ങലേൽക്കാത്ത ശിൽപ ഷെട്ടി എന്നും ആരാധകരുടെ പ്രിയങ്കരിയാണ്. സിനിമാ തിരക്കുകളിൽ നിന്ന് മാറിയെങ്കിലും, സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് അവർ ആരാധകരുമായി അടുപ്പം നിലനിർത്തുന്നു. അത്തരത്തിൽ, ഇൻഡോ-വെസ്റ്റേൺ സ്റ്റൈലിലുള്ള വസ്ത്രത്തിനൊപ്പം പരമ്പരാഗത ജിമിക്കി കമ്മലുകൾ ധരിച്ചുകൊണ്ടുള്ള ശിൽപയുടെ പുതിയ ചിത്രം ഇപ്പോൾ ഫാഷൻ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പം മാത്രം ജിമിക്കി ധരിക്കുന്ന ഫാഷൻ സങ്കൽപ്പത്തെയാണ് ശിൽപ ഷെട്ടി ഈ ലുക്കിലൂടെ മാറ്റിമറിച്ചത്. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമ്മേളനം എന്ന വിശേഷിപ്പിക്കാവുന്ന, വർണ്ണാഭമായ ഒരു ജാക്കറ്റ് ആണ് താരം അണിഞ്ഞത്. പരമ്പരാഗതമായ ചിത്രപ്പണികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സൂക്ഷ്മമായ അലങ്കാരങ്ങൾ ജാക്കറ്റിന് കൂടുതൽ മിഴിവേകി. അരക്കെട്ടിൽനിന്ന് താഴേക്ക് ഒഴുകിയിറങ്ങുന്ന പെപ്ലം ഫ്ലെയറാണ് ഈ ബോഡിഫിറ്റ് ജാക്കറ്റിന്റെ മറ്റൊരു ആകർഷണം. ജാക്കറ്റിന്റെ തിളക്കം കുറയാത്തവിധം, അതിനൊപ്പം ന്യൂട്രൽ നിറത്തിലുള്ള ബോട്ടം പാന്റ്സ് കൂടി ചേർത്തപ്പോൾ ശിൽപയുടെ ലുക്ക് പൂർണ്ണമായി.

എങ്കിലും, ഈ ആകർഷകമായ വസ്ത്രത്തിനപ്പുറം, ആരുടെയും കണ്ണുടക്കുന്നത് ശിൽപ ധരിച്ചിരിക്കുന്ന സ്റ്റേറ്റ്മെന്റ് ജ്വല്ലറിയിലേക്കും ജിമിക്കിയിലേക്കുമാണ്. രാജകീയ ഭാവത്തോടെ, ആരുടേയും കണ്ണൊന്ന് ഉടക്കും പോലെ ആ വലിയ ജിമിക്കി ശിൽപയുടെ മുഖത്തിന് കൂടുതൽ തിളക്കം നൽകുന്നു. പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിച്ചുകൊണ്ട്, ജിമിക്കി ഇയർകഫായി ധരിച്ച ശിൽപയുടെ ഈ ലുക്കിൽ ആത്മവിശ്വാസവും ഗ്ലാമറും നിറഞ്ഞുനിൽക്കുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും തമ്മിലുള്ള ഈ പൊരുത്തം ശിൽപ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച മനോഹരമായൊരു ഫാഷൻ മാജിക്കാണ്.

മിനിമൽ മേക്കപ്പും ലളിതമായ ഹെയർ സ്റ്റൈലും തിരഞ്ഞെടുത്തത്, കാഴ്ചക്കാരുടെ ശ്രദ്ധ മുഴുവൻ ജിമിക്കിയിൽ കേന്ദ്രീകരിക്കാൻ വേണ്ടിയാണെന്ന് തോന്നും. ജിമിക്കിയുടെ ഭംഗി എടുത്തു കാണിക്കാൻ മുടി വൃത്തിയായി ബൺ ചെയ്ത് ഒതുക്കി. ഒറ്റനോട്ടത്തിൽ ലളിതമെന്ന് തോന്നുമെങ്കിലും, ഈ ഔട്ട്ഫിറ്റ് പതുക്കെപ്പതുക്കെ ആഡംബരത്തിന്റെ മായാജാലമായി മാറുന്നതും ശിൽപ കാണിച്ചുതരുന്നുണ്ട്. മിനിമൽ മേക്കപ്പും, ഒരു പ്രിന്റഡ് ജാക്കറ്റും, ആകർഷകമായൊരു ജിമിക്കിയും ഉണ്ടെങ്കിൽ ഒരു ലുക്ക് എങ്ങനെ സൂപ്പർ ഹിറ്റാക്കാമെന്ന് ശിൽപയ്ക്ക് നന്നായി അറിയാമെന്നാണ് ആരാധകരുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306921/that-gimmick-will-catch-anyones-eye-shilpa-shetty-in-a-different-look-fans-say-its-classy)