---
title: "കോഴിക്കോട് ബസുകളുടെ മത്സരയോട്ടം; വെസ്റ്റ്ഹില്ലിൽ സ്വകാര്യബസുകൾ തമ്മിൽ കൂട്ടിയിച്ചു"
english_title: "Accident after private buses collide in Kozhikode West Hill"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306899/accident-after-private-buses-collide-in-kozhikode-west-hill"
published_at: "2025-08-06T18:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6893561f74146_puthiyangadi.jpg"
keywords: []
---

# കോഴിക്കോട് ബസുകളുടെ മത്സരയോട്ടം; വെസ്റ്റ്ഹില്ലിൽ സ്വകാര്യബസുകൾ തമ്മിൽ കൂട്ടിയിച്ചു

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് വെസ്റ്റ് ഹില്ലിൽ സ്വകാര്യബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് നിന്ന് കൊയിലാണ്ടി റൂട്ടിലോടുന്ന ശ്രീരാമം സ്വകാര്യ ബസും കുണ്ടുപറമ്പ് റൂട്ടിലോടുന്ന അദ്വിക ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

**കോഴിക്കോട് : **കോഴിക്കോട് വെസ്റ്റ് ഹില്ലിൽ സ്വകാര്യബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് നിന്ന് കൊയിലാണ്ടി റൂട്ടിലോടുന്ന ശ്രീരാമം സ്വകാര്യ ബസും കുണ്ടുപറമ്പ് റൂട്ടിലോടുന്ന അദ്വിക ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.

അമിത വേഗത്തിലെത്തിയ ശ്രീറാം ബസ് മുന്നിൽ പോവുകയായിരുന്ന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ഇന്ന് വൈകിട്ട് 6. 30 ഓടെയാണ് അപകടം. രണ്ട് ബസിലുമുണ്ടായിരുന്ന യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപെട്ടു. ബസുകൾ തമ്മിലുള്ള മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു.

അതേസമയം കണ്ണൂർ മട്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റു. കർണാടക സ്വദേശി രംഗരാജൻ ആണ് ബസ്സിൽ നിന്ന് തെറിച്ച് വീണത്. മൈസൂരിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്ന സ്വകാര്യ ബസ്സിലാണ് അപകടം . മുഖത്തും കൈയ്ക്കും ഗുരുതര പരിക്കേറ്റ യാത്രക്കാരൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിന് പിന്നാലെ പുറത്തുവീണയാളെ രക്ഷപ്പെടുത്താതെ പോകാൻ ശ്രമിച്ച ബസ്സിനെ നാട്ടുകാർ ചേർന്ന് തടഞ്ഞു നിർത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു . ഇന്ന് രാവിലെയാണ് സംഭവം . കർണാടക രജിസ്ട്രേഷൻ ഉള്ള എസ് ആർ എസ് എന്ന ബസ്സാണ് അപകടമുണ്ടാക്കിയത്. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306899/accident-after-private-buses-collide-in-kozhikode-west-hill)