---
title: "വയനാട്ടിൽ മാനിന്റെ ആക്രമണം; വീട്ടുമുറ്റത്ത് നിന്ന വയോധികയ്ക്ക് ഗുരുതര പരിക്ക് "
english_title: "Elderly woman seriously injured in deer attack in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306894/elderly-woman-seriously-injured-in-deer-attack-in-wayanad"
published_at: "2025-08-06T17:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689349f4e6130_man.jpg"
keywords: []
---

# വയനാട്ടിൽ മാനിന്റെ ആക്രമണം; വീട്ടുമുറ്റത്ത് നിന്ന വയോധികയ്ക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **വയനാട് : ** വയനാട്ടിൽ മാനിന്റെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക് . വയനാട് തിരുനെല്ലി അരണപ്പാറയിലാണ് മാനിന്റെ ആക്രമണമുണ്ടായത്. പള്ളിമുക്ക് സ്വദേശി ലക്ഷ്മി ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് തുണി വിരിച്ചിടുന്നതിനിടെ മാനുകൾ ഇടിച്ചിടുകയായിരുന്നു. വനമേഖലയോട് ചേർന്ന പ്രദേശത്തായിരുന്നു ലക്ഷ്മിയുടെ വീട്. പരിക്കേറ്റ വയോധികയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

## Article Content

**വയനാട് : ** വയനാട്ടിൽ മാനിന്റെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക് . വയനാട് തിരുനെല്ലി അരണപ്പാറയിലാണ് മാനിന്റെ ആക്രമണമുണ്ടായത്. പള്ളിമുക്ക് സ്വദേശി ലക്ഷ്മി ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് തുണി വിരിച്ചിടുന്നതിനിടെ മാനുകൾ ഇടിച്ചിടുകയായിരുന്നു. വനമേഖലയോട് ചേർന്ന പ്രദേശത്തായിരുന്നു ലക്ഷ്മിയുടെ വീട്. പരിക്കേറ്റ വയോധികയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306894/elderly-woman-seriously-injured-in-deer-attack-in-wayanad)