---
title: "പാലിൽ മുങ്ങിക്കുളിച്ച സുന്ദരി....! മധുരമുള്ള പാൽ പൂരി കഴിച്ചുനോക്കിയാലോ? ഇതാ രുചിക്കൂട്ട്"
english_title: "Let's prepare homemade milk puri new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306890/lets-prepare-homemade-milk-puri-new"
published_at: "2025-08-06T17:23:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689344ca34fdd_miplkkk.jpg"
keywords: []
---

# പാലിൽ മുങ്ങിക്കുളിച്ച സുന്ദരി....! മധുരമുള്ള പാൽ പൂരി കഴിച്ചുനോക്കിയാലോ? ഇതാ രുചിക്കൂട്ട്

> **Lead Summary:** പൂരി കറിയും കൂട്ടി കഴിച്ച് മടുത്തോ? എങ്കിൽ ഒന്ന് മാറ്റി പിടിച്ചാലോ എന്നാൽ പാൽ പൂരി നിങ്ങൾക്കായിട്ടുള്ള വിഭവമാണ്! പേര് കേൾക്കുമ്പോൾ തന്നെ നാവിൽ ഒരു മധുരം തോന്നുന്നില്ലേ? ഇത് വെറും ഒരു സാധാരണ പലഹാരമല്ല, മറിച്ച് പാലിൽ കുതിർത്ത്, കൂടുതൽ രുചികരമായ ഒരു ഡെസേർട്ടായി മാറുന്ന ഒരു മോർഡൺ പൂരി വിഭവമാണ്. ഏലക്കയുടെയും കുങ്കുമപ്പൂവിന്റെയും ഗന്ധമുള്ള, അണ്ടിപ്പരിപ്പുകളുടെ സമ്പുഷ്ടമായ രുചിയുള്ള, ചൂടുള്ള പാലിൽ മുങ്ങിക്കുളിച്ച പൂരി, ആരും ഇഷ്ടപ്പെട്ടുപോകും. ഇനി പൂരി ഉണ്ടാകുമ്പോൾ പാൽ പൂരിക്ക് കൂടി മാറ്റി വെച്ചോളു .. കുക്കിങ് അറിയാത്തവർക്കു പോലും എളുപ്പത്തിൽ ഉണ്ടാക്കി സ്റ്റാർ ആവാം ,എങ്കിൽ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് ഇപ്പോൾ തന്നെ തയാറാക്കി നോക്കിക്കൊള്ളൂ ...

## Article Content

പൂരി കറിയും കൂട്ടി കഴിച്ച് മടുത്തോ? എങ്കിൽ ഒന്ന് മാറ്റി പിടിച്ചാലോ എന്നാൽ പാൽ പൂരി നിങ്ങൾക്കായിട്ടുള്ള വിഭവമാണ്! പേര് കേൾക്കുമ്പോൾ തന്നെ നാവിൽ ഒരു മധുരം തോന്നുന്നില്ലേ? ഇത് വെറും ഒരു സാധാരണ പലഹാരമല്ല, മറിച്ച് പാലിൽ കുതിർത്ത്, കൂടുതൽ രുചികരമായ ഒരു ഡെസേർട്ടായി മാറുന്ന ഒരു മോർഡൺ പൂരി വിഭവമാണ്. ഏലക്കയുടെയും കുങ്കുമപ്പൂവിന്റെയും ഗന്ധമുള്ള, അണ്ടിപ്പരിപ്പുകളുടെ സമ്പുഷ്ടമായ രുചിയുള്ള, ചൂടുള്ള പാലിൽ മുങ്ങിക്കുളിച്ച പൂരി, ആരും ഇഷ്ടപ്പെട്ടുപോകും. ഇനി പൂരി ഉണ്ടാകുമ്പോൾ പാൽ പൂരിക്ക് കൂടി മാറ്റി വെച്ചോളു .. കുക്കിങ് അറിയാത്തവർക്കു പോലും എളുപ്പത്തിൽ ഉണ്ടാക്കി സ്റ്റാർ ആവാം ,എങ്കിൽ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് ഇപ്പോൾ തന്നെ തയാറാക്കി നോക്കിക്കൊള്ളൂ ...

ആദ്യം പാൽ തയ്യാറാക്കാം, ഒരു ബ്ലെൻഡറിൽ കശുവണ്ടിയും ബദാമും അല്പം പാലും ചേർത്ത് നല്ല മിനുസമുള്ള പേസ്റ്റായി അരച്ചെടുക്കുക. ഒരു സോസ് പാനിൽ പാൽ ഒഴിച്ച് അടുപ്പിൽ വെക്കുക. അരച്ചുവെച്ച നട്ട്‌സ് പേസ്റ്റ് പാലിലേക്ക് ചേർക്കുക. കുങ്കുമപ്പൂവ്, പഞ്ചസാര, പിസ്ത, ഏലയ്ക്ക എന്നിവ ചേർത്ത് ഇളക്കുക. പാൽ മിശ്രിതം തിളപ്പിക്കുക, ശേഷം രുചികൾ നന്നായി യോജിക്കുന്നതിനായി ചെറുതീയിൽ വെച്ച് കുറുക്കിയെടുക്കുക.

ഇനി പൂരി തയ്യാറാക്കിയല്ലോ ഒരു പാത്രത്തിൽ, ആട്ടയോ മൈദയോ, ഒരു സ്പൂൺ നെയ്യ്, ഉപ്പ് എന്നിവ ചേർക്കുക. കുറേശ്ശെ വെള്ളം ഒഴിച്ച് നല്ല മയമുള്ള മാവ് കുഴച്ചെടുക്കുക. മാവിൽ നിന്ന് ഒരു ചെറിയ ഭാഗം എടുത്ത് ചെറിയ, പരന്ന വട്ടത്തിൽ പരത്തുക. ഇതിനായി പൂരി പ്രസ്സും ഉപയോഗിക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കി പൂരികൾ പൊങ്ങി വരുന്നതുവരെയും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെയും വറുത്തെടുക്കുക. പൂരി എണ്ണയിൽ നിന്ന് കോരിയെടുത്ത് അധികമുള്ള എണ്ണ കളയുക. വറുത്തുവെച്ച പൂരി ഒരു പാത്രത്തിലേക്ക് മാറ്റുക. തയ്യാറാക്കിവെച്ച ചൂടുള്ള പാൽ പൂരിക്ക് മുകളിലൂടെ ഒഴിക്കുക. വിളമ്പുന്നതിന് മുമ്പ് അൽപ്പസമയം പൂരി പാലിൽ കുതിരാൻ വെക്കുക. രുചികരമായ ഹോംമെയ്ഡ് പാൽ പൂരി ആസ്വദിക്കൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306890/lets-prepare-homemade-milk-puri-new)