---
title: "കണ്ണൂർ മട്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണു; ഗുരുതരപരിക്ക്"
english_title: "A passenger fell onto the road from a running bus in Mattannur, Kannur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306873/a-passenger-fell-onto-the-road-from-a-running-bus-in-mattannur-kannur"
published_at: "2025-08-06T16:12:00+05:30"
category: "Kannur"
language: "ml"
image: "https://truevisionnews.com/image-uploads/6893344d7aa47_karna.jpg"
keywords: []
---

# കണ്ണൂർ മട്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണു; ഗുരുതരപരിക്ക്

> **Lead Summary:** കണ്ണൂർ: ( **[www.truevisionnews.com ]**) കണ്ണൂർ മട്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്ക്. കർണാടക സ്വദേശി രംഗരാജൻ ആണ് ബസ്സിൽ നിന്ന് തെറിച്ച് വീണത്. മൈസൂരിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്ന സ്വകാര്യ ബസ്സിലാണ് അപകടം . മുഖത്തും കൈയ്ക്കും ഗുരുതര പരിക്കേറ്റ യാത്രക്കാരൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

കണ്ണൂർ: ( **[www.truevisionnews.com ]**) കണ്ണൂർ മട്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്ക്. കർണാടക സ്വദേശി രംഗരാജൻ ആണ് ബസ്സിൽ നിന്ന് തെറിച്ച് വീണത്. മൈസൂരിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്ന സ്വകാര്യ ബസ്സിലാണ് അപകടം . മുഖത്തും കൈയ്ക്കും ഗുരുതര പരിക്കേറ്റ യാത്രക്കാരൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിന് പിന്നാലെ പുറത്തുവീണയാളെ രക്ഷപ്പെടുത്താതെ പോകാൻ ശ്രമിച്ച ബസ്സിനെ നാട്ടുകാർ ചേർന്ന് തടഞ്ഞു നിർത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു . ഇന്ന് രാവിലെയാണ് സംഭവം . കർണാടക രജിസ്ട്രേഷൻ ഉള്ള എസ് ആർ എസ് എന്ന ബസ്സാണ് അപകടമുണ്ടാക്കിയത്. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306873/a-passenger-fell-onto-the-road-from-a-running-bus-in-mattannur-kannur)