---
title: "കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെ കേസെടുത്ത സംഭവത്തിൽ  കൂടുതൽ വിവരങ്ങൾ പുറത്ത്"
english_title: "More details emerge in the case of a case filed against a father for raping his daughter in Nadapuram Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306859/more-details-emerge-in-the-case-of-a-case-filed-against-a-father-for-raping-his-daughter-in-nadapuram-kozhikode-new"
published_at: "2025-08-06T14:56:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68932020318ba_3.jpg"
keywords: []
---

# കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെ കേസെടുത്ത സംഭവത്തിൽ  കൂടുതൽ വിവരങ്ങൾ പുറത്ത്

> **Lead Summary:** **നാദാപുരം ( കോഴിക്കോട് ): **നാദാപുരം വെള്ളൂർ ചാലപ്പുറത്ത് മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെ കേസെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.വയറു വേദനയെ തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായും ഗർഭിണിയാണെന്നും കണ്ടെത്തി.

## Article Content

**നാദാപുരം ( കോഴിക്കോട് ): **നാദാപുരം വെള്ളൂർ ചാലപ്പുറത്ത് മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെ കേസെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.വയറു വേദനയെ തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായും ഗർഭിണിയാണെന്നും കണ്ടെത്തി.

തുടർന്ന് നാദാപുരം പൊലീസിൽ വിവരം അറിയിക്കുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. പിന്നാലെ പിതാവിനെതിരെ പോക്സോ വകുപ്പുകൾ പ്രകാരം നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തു. താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പ്രതിയെ നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

ട്രെയിനിൽ സ്കൂൾ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. ഇതര സംസ്ഥാന സ്വദേശിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ബംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയ സ്കൂൾ കുട്ടികൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സ്ലീപ്പർ കോച്ചിൽ നഗ്നനായി സ്കൂൾ കുട്ടികളുടെ അടുത്ത് കിടന്നുവെന്നും കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി.

സംഭവം നടക്കുമ്പോൾ കോച്ചിനുള്ളിൽ പോലീസ്-ആർ പി എഫ് ഉദ്യോഗസ്ഥർ ആരുമുണ്ടായിരുന്നില്ല. തൃശൂരിൽ നിന്നാണ് പ്രതി ട്രെയിനിൽ കയറിയത്. കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന അധ്യാപകൻ പരാതി നൽകിയതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ പൂർണ്ണ നഗ്നനായിട്ട് പെൺകുട്ടികളുടെ ബർത്തിൽ ചെല്ലുകയും അവരുടെ അടുത്ത് കിടക്കുകയും ഇവരെ സ്പർശിക്കുവാനുള്ള ശ്രമം നടത്തുകയും ചെയ്തു. തുടർന്ന് അധ്യാപകർ ചോദ്യം ചെയ്തപ്പോൾ പ്രതി ഇവിടെ നിന്ന് മാറി തൊട്ടടുത്തുള്ള മറ്റു കുട്ടികളുടെ ബർത്തിലേക്ക് എത്തുകയും ഈ ഒരു കാര്യം തന്നെ ആവർത്തിക്കുകയുമായിരുന്നു.

തുടർന്ന് കോച്ചിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം വിഷയത്തിൽ ഇടപെടുകയും ഇയാളെ തടഞ്ഞു വെക്കുകയുമായിരുന്നു. തുടർന്ന് ആർപിഎഫിനെ വിവരം അറിയിക്കുകയായിരുന്നു. കോച്ചിൽ ആർപിഎഫ് ഉദ്യോ​ഗസ്ഥരില്ലയെന്ന പരാതിയും യാത്രക്കാർ പറയുന്നു. ട്രെയിൻ ആലുവയിൽ എത്തിയപ്പോഴാണ് ആർപിഎഫിന്റെ ഉദ്യോഗസ്ഥർ എത്തിയത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306859/more-details-emerge-in-the-case-of-a-case-filed-against-a-father-for-raping-his-daughter-in-nadapuram-kozhikode-new)