---
title: "'ഇച്ചിരി ഉളുപ്പും ഒരു നുള്ള് അഭിമാനവും...'; കൊടി സുനിമാരുടെ സംരക്ഷണത്തിലാണ് എസ് എഫ് ഐ മത്സരിക്കുന്നത് -പി.കെ നവാസ്"
english_title: "'A smile and a pinch of pride...'; SFI is contesting under the protection of the flag bearers - PK Nawaz"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306838/a-smile-and-a-pinch-of-pride-sfi-is-contesting-under-the-protection-of-the-flag-bearers-pk-nawaz"
published_at: "2025-08-06T13:38:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6893100851909_qwe23.jpg"
keywords: []
---

# 'ഇച്ചിരി ഉളുപ്പും ഒരു നുള്ള് അഭിമാനവും...'; കൊടി സുനിമാരുടെ സംരക്ഷണത്തിലാണ് എസ് എഫ് ഐ മത്സരിക്കുന്നത് -പി.കെ നവാസ്

> **Lead Summary:** **കണ്ണൂർ :[ ( ]**[www.truevisionnews.com)]** **സർവ്വകലാശാലാ തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തെ അട്ടിമറിക്കാൻ എസ് എഫ് ഐ ശ്രമിക്കുന്നുവെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പികെ നവാസ് ആരോപിച്ചു. എം എസ് എഫ്-ൻ്റെ യു യു സി അംഗങ്ങളെ തട്ടിക്കൊണ്ടുപോകുന്നതായും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ പിന്തുണയോടെയല്ല, മറിച്ച് 'കൊടി സുനിമാരുടെ' സംരക്ഷണത്തിലാണ് എസ് എഫ് ഐ മത്സരിക്കുന്നതെന്നും നവാസ് കൂട്ടിച്ചേർത്തു. അതേസമയം, തങ്ങൾക്ക് പരാജയ ഭീതിയില്ലെന്നും അതുകൊണ്ട് ആരെയും തട്ടിക്കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നും എസ് എഫ് ഐസംസ്ഥാന സെക്രട്ടറി മറുപടി നൽകി.

## Article Content

**കണ്ണൂർ :[ ( ]**[www.truevisionnews.com)]** **സർവ്വകലാശാലാ തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തെ അട്ടിമറിക്കാൻ എസ് എഫ് ഐ ശ്രമിക്കുന്നുവെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പികെ നവാസ് ആരോപിച്ചു. എം എസ് എഫ്-ൻ്റെ യു യു സി അംഗങ്ങളെ തട്ടിക്കൊണ്ടുപോകുന്നതായും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ പിന്തുണയോടെയല്ല, മറിച്ച് 'കൊടി സുനിമാരുടെ' സംരക്ഷണത്തിലാണ് എസ് എഫ് ഐ മത്സരിക്കുന്നതെന്നും നവാസ് കൂട്ടിച്ചേർത്തു. അതേസമയം, തങ്ങൾക്ക് പരാജയ ഭീതിയില്ലെന്നും അതുകൊണ്ട് ആരെയും തട്ടിക്കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നും എസ് എഫ് ഐസംസ്ഥാന സെക്രട്ടറി മറുപടി നൽകി.

അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എംഎസ്എഫിന് വോട്ട് ചെയ്യാൻ വന്ന കൗൺസിലറുടെ ബാലറ്റും ഐഡി കാർഡും ബൂത്തിനകത്ത് നിന്ന് എസ്എഫ്‌ഐയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയായ അഭിഷ തട്ടിപ്പറച്ച് ഓടി എന്നും നവാസ് ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

> അൽപം മുൻപ് എം.എസ്.എഫ് കൗൺസിലറെ തട്ടിക്കൊണ്ട് പോയതിനോട് എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത് “ഞങ്ങൾക്ക് ഒരു പരാജയ ഭീതിയും ഇല്ല, പിന്നെന്തിന് ഞങ്ങൾ തട്ടി കൊണ്ട് പോകണമെന്നാണ് “

അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എം.എസ്.എഫിന്റെ വോട്ട് ചെയ്യാൻ വന്ന കൗൺസിലരുടെ ബാലറ്റും ഐഡി കാർഡും ബൂത്തിനകത്ത് നിന്ന് തട്ടി പറിച്ച് ഓടിയത് യൂണിയൻ ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി അഭിഷ പിടി ഉഷ അല്ലാത്തത് കൊണ്ട് രക്ഷപെടാനായില്ല പോലീസ് കയ്യോടെ പൊക്കി.

ചുറ്റും പോലീസ് നിന്ന് കൂട്ടിപിടിച്ചിരിക്കുന്നത് അവാർഡ് കൊടുക്കാനല്ല, കട്ട കാർഡ് തിരിച്ച് വാങ്ങാനാണ്. കണ്ണൂർ യൂണിവേഴ്സിറ്റി കാക്കാനാണല്ലോ ഇതൊക്കെ എന്നാലോചിക്കുമ്പോഴാണ് ഒരു സുഖം. ഇങ്ങനെ ജയിക്കുന്നതിനേക്കാൾ അന്തസ്സ് തോൽക്കുന്നതാ എന്ന് പറയാൻ ഇച്ചിരി ഉളുപ്പും, ഒരു നുള്ള് അഭിമാനവും ഉള്ള ഒരാളും ഇല്ലാതെ പോയല്ലോ ഇവന്മാരുടെ കൂട്ടത്തിൽ. നിങ്ങളുടെ എല്ലാ ആക്രമങ്ങളെയും ചെറുത്ത് നിനാണ് ഞങ്ങളുടെ എല്ലാ പോരാട്ടങ്ങളും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306838/a-smile-and-a-pinch-of-pride-sfi-is-contesting-under-the-protection-of-the-flag-bearers-pk-nawaz)