---
title: "ഒരൽപ്പം ഇറ്റാലിയൻ സ്റ്റൈൽ: സ്വാദിഷ്ടമായ 'ആൽഫ്രഡോ പാസ്ത' ഇനി വീട്ടിലും"
english_title: "A little Italian style: Delicious 'Alfredo Pasta' now at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306810/a-little-italian-style-delicious-alfredo-pasta-now-at-home-new"
published_at: "2025-08-06T12:15:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68930177b7a7f_qw234.jpg"
keywords: []
---

# ഒരൽപ്പം ഇറ്റാലിയൻ സ്റ്റൈൽ: സ്വാദിഷ്ടമായ 'ആൽഫ്രഡോ പാസ്ത' ഇനി വീട്ടിലും

> **Lead Summary:** **[**പാസ്ത പ്രേമികളുടെ ഇഷ്ടവിഭവമായ ആൽഫ്രഡോ പാസ്ത ഇനി റെസ്റ്റോറന്റുകളിൽ മാത്രം ഒതുങ്ങേണ്ട. നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഇറ്റാലിയൻ വിഭവങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതാണ് ആൽഫ്രഡോ പാസ്ത. വെളുത്ത ക്രീമിയും മൃദുവായ ചീസിന്റെ സ്വാദുമുള്ള ഈ വിഭവം തയ്യാറാക്കാൻ അധികം പ്രയാസമില്ല. തിരക്കുള്ള ദിവസങ്ങളിൽ പോലും വളരെ എളുപ്പത്തിൽ അടുക്കളയിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒന്നാണിത്. ലളിതമായ ചേരുവകൾ ചേർത്ത് വെറും ഇരുപത് മിനിറ്റിനുള്ളിൽ ഒരു റെസ്റ്റോറന്റ് സ്റ്റൈൽ ആൽഫ്രഡോ പാസ്ത എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

## Article Content

**[**പാസ്ത പ്രേമികളുടെ ഇഷ്ടവിഭവമായ ആൽഫ്രഡോ പാസ്ത ഇനി റെസ്റ്റോറന്റുകളിൽ മാത്രം ഒതുങ്ങേണ്ട. നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഇറ്റാലിയൻ വിഭവങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതാണ് ആൽഫ്രഡോ പാസ്ത. വെളുത്ത ക്രീമിയും മൃദുവായ ചീസിന്റെ സ്വാദുമുള്ള ഈ വിഭവം തയ്യാറാക്കാൻ അധികം പ്രയാസമില്ല. തിരക്കുള്ള ദിവസങ്ങളിൽ പോലും വളരെ എളുപ്പത്തിൽ അടുക്കളയിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒന്നാണിത്. ലളിതമായ ചേരുവകൾ ചേർത്ത് വെറും ഇരുപത് മിനിറ്റിനുള്ളിൽ ഒരു റെസ്റ്റോറന്റ് സ്റ്റൈൽ ആൽഫ്രഡോ പാസ്ത എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

**ചേരുവകൾ**

പാസ്ത - 250 ഗ്രാം പാസ്ത പാക്കറ്റ്

റിഫൈൻഡ് ഓയിൽ, ബട്ടർ

ചെറിയ കഷ്ണങ്ങളാക്കിയ വെളുത്തുള്ളി

ചീസ് സ്ലൈസോ അല്ലെങ്കിൽ ചിരകിയ ചീസോ

കുരുമുളകുപൊടി

ഉപ്പ്

ചില്ലി ഫ്ലേക്സ്

ഇറ്റാലിയൻ സീസണിങ്

ഫ്രഷ് ക്രീം

**പാചകരീതി**

പാസ്ത വേവിക്കുവാൻ ഒരു ലിറ്റർ വെള്ളം തിളപ്പിക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ ഉപ്പും ഒരു ടേബിൾസ്പൂൺ ഓയിലും ചേർക്കുക, തുടർന്ന് ഒരു കപ്പ് പാസ്ത ഇടുക. പാസ്ത ചെറിയ കടി കിട്ടുന്ന പരുവം ആകുന്നതുവരെ ഏകദേശം എട്ട് മുതൽ പത്തുമിനിറ്റ് വരെ വേവിക്കുക . പാസ്ത ഊറ്റി മാറ്റി വയ്ക്കുക.

വൈറ്റ് സോസ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഒരു പാനിൽ അര ടേബിൾസ്പൂൺ റിഫൈൻഡ് ഓയിലും രണ്ട് ടേബിൾസ്പൂൺ ബട്ടറും ചേർക്കുക. അതിലേക്ക് ചില്ലി ഫ്ലേക്സും ചെറിയ കഷ്ണങ്ങളാക്കിയ വെളുത്തുള്ളിയും ചേർത്ത് ചെറിയ തീയിൽ ഒന്ന് മുതൽ രണ്ട് മിനിറ്റ് വരെ വഴറ്റുക. ഇനി അതിലേക്ക് ഒരു കപ്പ് ഫ്രഷ് ക്രീം ചേർത്ത് ഇളക്കുക. ഈ ക്രീം ഒന്ന് തിളക്കുന്നതുവരെ തുടർച്ചയായി ഇളക്കുക.

വേവിച്ച പാസ്ത വൈറ്റ് സോസിലേക്ക് ചേർക്കുക .അര കപ്പ് ചിരകിയ ചീസ്, ആവിശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, അര ടീസ്പൂൺ ഇറ്റാലിയൻ സീസണിങ് എന്നിവ ചേർത്ത് യോജിപ്പിക്കുക. പാസ്തയിൽ സോസ് നന്നായി പിടിക്കാനും ചീസ് ഉരുകാനും നന്നായി യോജിപ്പിക്കുക. തീ ഓഫ് ചെയ്‌താൽ നമ്മുടെ സ്വാദിഷ്ടമായ ആൽഫ്രഡോ പാസ്ത തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306810/a-little-italian-style-delicious-alfredo-pasta-now-at-home-new)