---
title: "കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; യുഡിഎസ്എഫ് -എസ്എഫ്ഐ  പ്രവർത്തകർ തമ്മിൽ സംഘർഷം, ലാത്തി വീശി പോലീസ്"
english_title: "Kannur University Union Elections; Clashes between UDSF and SFI activists"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306805/kannur-university-union-elections-clashes-between-udsf-and-sfi-activists"
published_at: "2025-08-06T11:42:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6892f27b184b0_3.jpg"
keywords: []
---

# കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; യുഡിഎസ്എഫ് -എസ്എഫ്ഐ  പ്രവർത്തകർ തമ്മിൽ സംഘർഷം, ലാത്തി വീശി പോലീസ്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സർവകലാശാല യൂണിയന്റെ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനിടയിൽ സംഘർഷം. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്ന സമയത്താണ് എംഎസ്എഫ് കെ.എസ്.യു പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇത് സംഘർഷമായി മാറുകയും ചെയ്തത്. പ്രവർത്തകർ പിന്തിരിഞ്ഞു പോകാതെ വന്നതോടെ പോലീസ് ലാത്തി വീശി. ഇരുപക്ഷത്തേയും പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്.

## Article Content

**കണ്ണൂർ: **കണ്ണൂർ സർവകലാശാല യൂണിയന്റെ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനിടയിൽ സംഘർഷം. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്ന സമയത്താണ് എംഎസ്എഫ് കെ.എസ്.യു പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇത് സംഘർഷമായി മാറുകയും ചെയ്തത്. പ്രവർത്തകർ പിന്തിരിഞ്ഞു പോകാതെ വന്നതോടെ പോലീസ് ലാത്തി വീശി. ഇരുപക്ഷത്തേയും പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്.

പോലീസും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലും വാക്കുതർക്കവുമുണ്ടായി. ആവശ്യമെങ്കിൽ വിസിയോട് പോലീസ് സഹായം തേടാൻ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഇത്തരത്തിൽ സുരക്ഷയ്ക്കെത്തിയ പോലീസ് സംഘർഷം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ഒഴിഞ്ഞുമാറാൻ തയ്യാറായിരുന്നില്ല. തുടർന്ന് പോലീസ് ലാത്തി വീശുകയായിരുന്നു. പ്രശ്നമുണ്ടായാൽ എസ്.എഫ്.ഐക്കാരെ തല്ലുകയാണ് പോലീസ് ചെയ്യുന്നതെന്നും അങ്ങനെയാണോ ചെയ്യേണ്ടതെന്നും പോലീസ് സ്ഥിതി വഷളാക്കുകയാണെന്നും എസ്.എഫ്.ഐ. പ്രവർത്തകർ ആരോപിച്ചു.

കണ്ണൂർ സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ച് സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് എംഎസ്എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന നാജിയ റൗഫ് നൽകിയ ഹർജിയിലാണ് വരണാധികാരിയായ സ്റ്റുഡൻറ് സർവീസസ് ഡയറക്ടർക്ക് കോടതി നിർദേശം നൽകിയത്. എംഎസ്എഫ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിക്കുന്ന സമയത്ത് എസ്എഫ്ഐയുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടാവുകയും തടയുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306805/kannur-university-union-elections-clashes-between-udsf-and-sfi-activists)