---
title: "അപകടം തുടർക്കഥയാകുന്നുവോ? മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം"
english_title: "Accident as electricity pole falls on ambulance in Shoranur, Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306772/accident-as-electricity-pole-falls-on-ambulance-in-shoranur-palakkad"
published_at: "2025-08-06T09:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892d9edbe032_ambulance.jpg"
keywords: []
---

# അപകടം തുടർക്കഥയാകുന്നുവോ? മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം

> **Lead Summary:** **പാലക്കാട്:(**[**truevisionnews.com**] പാലക്കാട് ഷൊർണൂരില്‍ ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം. ഷൊർണൂർ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്കാണ് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം ഉണ്ടായത്.

## Article Content

**പാലക്കാട്:(**[**truevisionnews.com**] പാലക്കാട് ഷൊർണൂരില്‍ ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം. ഷൊർണൂർ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്കാണ് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം ഉണ്ടായത്.

കുളപ്പുള്ളിയിൽ നിന്നും കണയം വഴി വല്ലപ്പുഴക്ക് പോകുന്ന റോഡിൽ മണ്ണാരംപാറയിൽ പുലർച്ചക്ക് 4: 30 നായിരുന്നു അപകടം. കണ്ടെയ്നർ ലോറി വൈദ്യുത ലൈനിൽ കൊളുത്തി വലിച്ചതോടെ നാല് തൂണുകൾ തകർന്നു വീഴുകയായിരുന്നു. ഇതിൽ ഒരു പോസ്റ്റാണ് ആംബുലൻസിന്റെ മുകളിൽ വന്ന് വീണത്. ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിനുള്ളിലുണ്ടായിരുന്നവർ ഷോക്കേൽക്കാതെ രക്ഷപ്പെട്ടു.

അതേസമയം, ഇരിട്ടി കരിമണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പറമ്പിലേക്ക് മറിഞ്ഞ് അപകടം . അഞ്ചുപേർക്ക് പരിക്കേറ്റു. ഇരിട്ടിയിൽ നിന്ന് വിളമനയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. പതിനഞ്ചോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ അഞ്ചുപേരെ തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. റോഡിൽ നിന്ന് പറമ്പിലേക്ക് പൂർണമായി മറിഞ്ഞ ബസ് ഉയർത്താൻ ഇരിട്ടിയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306772/accident-as-electricity-pole-falls-on-ambulance-in-shoranur-palakkad)