---
title: "തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി; പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു"
english_title: "A bus parked at a petrol pump in Puthenchira, Mala caught fire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306770/a-bus-parked-at-a-petrol-pump-in-puthenchira-mala-caught-fire"
published_at: "2025-08-06T09:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892d83816787_bus.jpg"
keywords: []
---

# തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി; പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു

> **Lead Summary:** **തൃശൂര്‍:** മാള പുത്തന്‍ചിറയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസ്സിന് തീപിടിച്ചു. പുത്തന്‍ചിറ മങ്കിടി ജംഗ്ഷനിലെ പി.സി.കെ. പെട്രോള്‍ പമ്പിലാണ് അപകടം. അപകട സമയം ആറു ബസ്സുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു.

## Article Content

**തൃശൂര്‍:** മാള പുത്തന്‍ചിറയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസ്സിന് തീപിടിച്ചു. പുത്തന്‍ചിറ മങ്കിടി ജംഗ്ഷനിലെ പി.സി.കെ. പെട്രോള്‍ പമ്പിലാണ് അപകടം. അപകട സമയം ആറു ബസ്സുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു.

ബസ് പൂര്‍ണമായി കത്തി നശിച്ചു. ബസ് നിര്‍ത്തിയതിന് തൊട്ടടുത്താണ് പെട്രോള്‍ പമ്പിന്റെ ഓഫിസ് മുറി. തീ അവിടേക്ക് പടര്‍ന്നെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. പെട്രോള്‍ പമ്പിലേക്ക് തീ പടരാത്തത് വലിയ ദുരന്തം ഒഴിവാക്കി.

രാത്രി സമീപത്ത് കൂടെ പോയ യാത്രക്കാരാണ് തീപടരുന്നത് കണ്ടത്. ഉടന്‍ അഗ്നിശമനസേന എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. തീപിടിക്കാനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

അതേസമയം, വാളയാര്‍ പൂലമ്പാറയില്‍ ഫോം നിര്‍മാണ കമ്പനിയില്‍ തീപിടിത്തം. ഒരാള്‍ക്ക് പൊള്ളലേറ്റു. പൂലമ്പാറയില്‍ സ്ഥിതി ചെയ്യുന്ന പ്യാരിലാല്‍ ഫോംസ് എന്ന കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. കിടക്ക നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഫോം നിര്‍മിക്കുന്ന കമ്പനിയാണ് ഇത്. ഒരാള്‍ക്ക് നിസാര പൊള്ളലേറ്റതായാണ് വിവരം. പാലക്കാട്, കഞ്ചിക്കോട് അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നുള്ള സംഘമെത്തി ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306770/a-bus-parked-at-a-petrol-pump-in-puthenchira-mala-caught-fire)